0%

Chapter Title : മരുഭൂമിയിലെ പ്രേതം 3 [SHIYAS]

Author : shiyas Read All Parts 213

ണ്ട് .  എന്റെ കണ്മുന്നിൽ ഞാൻ കണ്ടിട്ടുണ്ട് . .. !!!

" സാർ ഒന്ന് ഞെട്ടി.... "

അപ്പോയെക്കും രണ്ടു സ്വാമിമാർ വന്ന് സാറിനോട് നമ്പൂതിരിയേ കാണാൻ പറഞ്ഞു. ഞങ്ങൾ രണ്ടുപേരും കൂടി നമ്പൂതിരിയെ കാണാൻ ചെന്നു.

നമ്പൂതിരിയെ കണ്ടപ്പോൾ എന്റ മനസ്സ് ഒന്ന് പിടഞ്ഞു... അതെ ""കീഞമഠത്തിൽ രാമൻചാത്തൻ നമ്പൂതിരി "" ( അദ്ദേഹം ആയിരുന്നു ആ കുട്ടിചാത്തൻ ക്ഷേത്രത്തിലെ നമ്പൂതിരി യും അന്ന് അവനെ പൂജക്കിരുത്തിയതും ) ഇപ്പോയും ആ റൗദ്ര ഭാവം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമാണ്.

സാർ വിഷയങ്ങൾ അദ്ദേഹത്തോട് പറഞ്ഞു..

ഇത് കേട്ട് അദ്ദേഹം ഒരു വെറ്റില ഇല എടുത്ത് അതിൽ ചെറുനാരങ്ങ എടുത്ത് അതിൽവച്ചു 4 സെക്കന്റ്‌ കൊണ്ട് ആ ചെറുനാരങ്ങയുടെ പകുതിഭാഗം കത്തി..

IG സാർ അത് കണ്ടപാടെ പേടിച്ചുപോയി ഞാൻ മുൻപ് ഇതു കണ്ടത് കൊണ്ട് പേടി തോന്നിയില്ല...

നമ്പൂതിരി ഒന്ന് തലയാട്ടി കൊണ്ട് പറഞ്ഞു. നമ്പൂതിരി :അവളിൽ ഒരു ആത്മവ് നിലകൊള്ളുന്നുണ്ട്...  പക്ഷെ അതിനു ശക്തിയാർജിചില്ല. വരുന്നു വെള്ളി ദിവസം രാത്രി യുടെ അന്ധകാരത്തിൽ മാത്രമേ അവൾക്ക് ആ ശരീരത്തിൽ പൂർണ്ണമായും ലയിക്കാൻ കഴിയുകയുള്ളു...  അത് കൊണ്ട് തന്നെ വരുന്ന വ്യാഴ ദിവസം രാത്രി 12 മണിക്ക് നമുക്ക് പൂജ നടത്താം..  അതിനുള്ള ഏർപ്പാടുകൾ ചെയ്യണം.... ! പൂജക്കുള്ള സാധനങ്ങൾ സ്വാമി പറഞ്ഞു തരും എന്ന് പറഞ്ഞു നമ്പൂതിരി തിരിഞ്ഞു നടന്നു.

സ്വാമി വന്ന് ഒരു പേപ്പർ കൊടുത്തു "ഇതിൽ എല്ലാ സാധനങ്ങളുടെ ഡീറ്റെയിൽസ് ഉണ്ട് " എന്നും പറഞ്ഞു  മടങ്ങി..

ഞങ്ങളും തിരിച്ചു പോകാൻ കാറിൽ കയറി സാറിന്റെ വീട്ടിലേക്കു വിട്ടു ..

വീട്‌ എത്തുന്നത് വരെ നിശബ്ദത ആയിരുന്നു....

സെക്യൂരിറ്റി ഗേറ്റ് തുറന്നു വീട്ടിലെ പോർച്ചിലേക്ക് കാർ നിർത്തി..

IG: വാ ചോർ കഴിച്ചു ഇറങ്ങാം... ഞാൻ : ഓക്കേ... ഞങ്ങൾ വീടിന്റെ ഉള്ളിലേക്ക് കയറി.. നീ ഇരിക്ക് ഞാൻ ഫുഡ്‌ എടുത്തുവെക്കാൻ പറയട്ടെ... ! ഞാൻ സോഫയിൽ ഇരിന്നു... 42ഇഞ്ച്ന്റെ Tv യിൽ ഞാൻ ലാസ്‌മി യുടെ പ്രതിബിംബം കണ്ടു..  മുടിയൊക്കെ വാരിവലിച്ചു അയഞ്ഞ ഡ്രസ്സ്‌ ആയിരുന്നു വേഷം

ഞാൻ Tvയിൽ തന്നെ വീക്ഷിച്ചു അവൾ റൂമിലെ ബെഡിൽ ഇരിന്നു എന്തോ ചിന്തയിലാണ്.  കുറച്ചു നേരം കഴിഞ്ഞു അവൾ രണ്ടു കൈകളിലെ വിരലുകൾ വിടർത്തി തലചൊറിഞ്ഞു കൊണ്ടിരിക്കുന്നു.  കുറേ നേരം അവളെ തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു.

💬 Comments

View all comments