Chapter Title : മരുഭൂമിയിലെ പ്രേതം 3 [SHIYAS]
15 മിനിറ്റ് വീക്ഷണത്തിൽ എനിക്ക് ഒരു കാര്യം മനസിലായി... അവളുടെ ശരീരത്തിൽ ഒരു പ്രേതവും ഭൂതവും ഇല്ലാ.. ! അവളുടെ മനസ്സിൽ ആണ് എന്തോ അരുതാത്തത് തങ്ങി നിൽക്കുന്നത്...
അവൾ മനസ്സ് തുറന്നാൽ മാത്രമേ ഇത് പരിഹരിക്കാൻ പറ്റുകയുള്ളു...
ഞാൻ നേരെ അവളുടെ റൂമിലേക്ക് നടന്നു...
അവളുടെ ശ്രദ്ധ കിട്ടാൻ ഞാൻ ഒന്ന് ചുമച്ചു.. അവൾ എന്നെ കണ്ടപ്പോൾ ഒന്ന് ചിരിച്ചു അറിയാതെ ചിരിച്ചുപോയതാണന്ന് എനിക്ക് മനസ്സിലായി അവൾ ആ ചിരിയെ നിമിഷ നേരം കൊണ്ട് വേറേ ഏതോ ഭാവമാക്കി മാറ്റി...
"ഹസ്ലൻ വാ ഫുഡ് കഴിക്കാം " എന്ന സാറിന്റെ വിളി കേട്ടപ്പോൾ ഞാൻ അങ്ങോട്ട് പോയി..
മറിയ ആന്റി (iG സാറിന്റെ വൈഫ് ആണ് ) ഫുഡ് ഒക്കെ എടുത്ത് വച്ചിരിക്കുന്നു... ആന്റി യുടെ മുഖത്ത് ആ പ്രസരിപ്പോ ക്കെ മറഞ്ഞിരുന്നു... ഒരു മരണ വീട്ടിൽ പോയ ഒരവസ്ത.
ഫുഡ് കഴിക്കുന്നതിനിടയിൽ ഞാൻ..
ഞാൻ :സാർ ഞാൻ ഒന്ന് ചോദിച്ചാൽ സാർ സമ്മതിക്കുമോ... ? IG : ഒക്കെ.. ഞാൻ : എന്റെ അറിവിൽ ഇദ്ദേഹത്തിനേക്കാൾ നല്ല ഒരു നമ്പൂതിരി ഉണ്ട്. അത് കൊണ്ട് നാളെ ഞാൻ പോകുന്നതിനുമുൻപ് ലാസ്‌മി യെ ഞാൻ ഒന്ന് അദ്ദേഹത്തിനു കാണിക്കട്ടെ... ?(ഒരു കളവ് ഞാൻ പറഞ്ഞു അല്ലാതെ എനിക്ക് വേറെ വഴിയില്ല ) IG : (അദ്ദേഹം നിറഞ്ഞ കണ്ണുകളാൽ എന്നെ നോക്കി ) നീ ഇപ്പോൾ തന്നെ പുറപ്പെട്ടോ.. !! കാരണം വ്യാഴംവരെ എന്റെ മകളെ ആ അവസ്ഥയിൽ കാണാൻ വയ്യ.. !! ഞാൻ : എനിക്കും ഉണ്ട് സാറെ വിഷമം ഇവിടെ വരുമ്പോൾ എന്നെ സേതു രാമൻ CBI എന്ന് വിളിച്ചു ലോകവിവരങ്ങൾ മുഴുവൻ പറയുന്ന അവളെ ഇന്ന് ആ മുറിയിൽ മൂകാനായി കണ്ടതിൽ മനസ്സിൽ എന്തോ ഒരു നീറ്റൽ ... !!! അവൾ ഈ അവസ്ഥയിൽ എന്റെ കൂടെ വരുമോ.. ?
IG : അതൊക്കെ വരും നീ ഒന്ന് സൂക്ഷിക്കണം ഇന്ന് നമ്പൂതിരി പറഞ്ഞത് ഓർമ്മയിൽ ഇല്ലേ.. ! ഞാൻ : അതൊക്കെ ഞാൻ നോക്കി കൊള്ളാം... !!
ഭക്ഷണം കഴിച്ചു സാറും ആന്റിയും അവളുടെ റൂമിൽ പോയി അവളോട്
" മോളെ.. നീ ഡ്രസ്സ് മാറ്റി ഹസ്ലന്റെ കൂടേ ഒന്ന് ഒരു സ്ഥലം വരെ പോയി വരു..."
"ഇല്ലാ ഞാൻ എവിടെക്കും ഇല്ലാ.. "
💬 Comments
View all comments