0%

Chapter Title : മരുഭൂമിയിലെ പ്രേതം(HORROR - CRIME THRILLER)-2

Author : shiyas Read All Parts 429

: ബൈ.. ഹാപ്പി ജേർണി..

തിരിച്ചു ഓഫീസിൽ എത്തി ഞാൻ ലീവ് അപേക്ഷ IG ക്ക് അയച്ചു കൊടുത്തു.

പിന്നെ ഓഫീസിൽ ഞാൻ നോക്കുന്ന 2 ചെറിയ കേസ് ഞാൻ മെയ്സിയെ ഏൽപ്പിച്ചു.  ആ കാര്യം ഞാൻ IG യെ  വിളിച്ചു പറഞ്ഞു.  ലീവ് നാളെ ഓക്കേ ആക്കാം എന്നു അദ്ദേഹം എന്നോട് പറഞ്ഞു.

അങ്ങനെ രാത്രി 9 മണിക്ക് ഞാൻ ഓഫീസിൽനിന്ന് ഇറങ്ങി എന്റെ വില്ലയിലെക്ക് വിട്ടു .
അവിടെ എത്തി ഞാൻ ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്തു.  പിന്നെ ഓൺലൈനിൽ  ഒമാനിലേക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്തു.
ഞാൻ പിന്നെ വെറുതെ ഒന്ന് കിടന്നു
പതിയെ എന്റെ കണ്ണുകൾ മയക്കത്തിലേക്ക് വീണു..

ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടു ഞെട്ടി എഴുന്നേറ്റു...  ഞാൻ ഫോൺ ആരാ വിളിക്കുന്നെ എന്നു നോക്കി...

മെയ്സി ആയിരുന്നു...

ഞാൻ ഫോൺ എടുത്തു..

ഞാൻ : ഹലോ.. ?
അവൾ : ഹലോ..! ഞാൻ എത്രനേരമായി നിന്നെ വിളിക്കുന്നു നീ എവിടെ പോയി.. ?
ഞാൻ : ഞാൻ ഒന്ന് ചെറുതായി ഒന്ന് മയങ്ങി...
അവൾ : ചെറുതായിട്ടോ.. ? സമയം നോക്ക് ..

ഞാൻ ടൈം നോക്കി 3:30 am ആയിരിക്കുന്നു ഡിസ്‌പ്ലൈയിൽ അവളുടെ 27 മിസ്സ്ഡ് കാൾ ഉം..

ഞാൻ : സോറി ഡീ...  ഞാൻ ഇപ്പം അങ്ങോട്ട്‌ വരാം  20 മിനിറ്റ്..
അവൾ : ആ വേഗം വാ..  ഞാൻ ഇവിടെ  ബോർ അടിച്ചു അടിച്ചു  മടുത്തു.
ഞാൻ : നീ കഴിക്കാൻ എന്തങ്കിലും ഉണ്ടാക്ക് പ്ലീസ് 

💬 Comments

View all comments