Chapter Title : മരുഭൂമിയിലെ പ്രേതം(HORROR - CRIME THRILLER)-2
വാണം വിടാൻ അല്ലെ യോഗം ഉള്ളു.... !!!
സിഗരറ്റ്ന്റെ അവസാന പുകയും എടുത്തു ആ നിലവിൽ റൗണ്ട് പുകയായി വിട്ടു... പുകയുടെ നിഴലും ആ നിലാ വെട്ടത്തിൽ തെളിഞ്ഞു കണ്ടു.
ഞങ്ങൾ അവിടെ നിന്നു തിരിച്ചു വീട്ടിലേക്ക് വിട്ടു. !!
അവന്റെ വീട് എത്തിയപ്പോൾ അവൻ ഗുഡ് നൈറ്റ് പറഞ്ഞു പോയി..
ഞാനും അങ്ങനെ വീട്ടിലേക്കു വിട്ടു. റൂമിൽ കയറി ഉറങ്ങാൻ കിടന്നു..
പക്ഷെ മനസ്സിൽ കാവിലെ ചിന്ത മാത്രമേ വരുന്നുള്ളു....
" വീണ്ടും കണ്ണുകൾ അടച്ചു നിവേദിത വാണ റാണിയെ മനസ്സിൽ വിചാരിച്ചു . പക്ഷെ മനസ്സിൽ ഒന്നും തെളിയുന്നില്ല...
ആരോ മനസ്സ് നിയദ്രിച്ചു ആ കാവിൽ തന്നെ എത്തിക്കുന്നത് പോലെ... ""
ഒരു സിനിമ കാണുന്നത് പോലെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത് മുതൽ നടന്ന കാര്യങ്ങൾ മാത്രമേ മനസ്സിൽ വരുന്നുള്ളു... !!
കാവിൽ നടന്ന ഒരോ നിമിഷങ്ങൾ മാറി മാറി മനസ്സിൽ വരികയാണ്... അവസാനം ഞങ്ങൾ സിഗരറ്റ് കത്തിച്ചതും നിവേദിത യെ കുറിച്ച് പറഞ്ഞതും ... !!! അതും കഴിഞ്ഞു അവസാന സിഗരറ്റിന്റ പുക വിട്ടു വീക്ഷിക്കുന്നതും മനസ്സിൽ തെളിഞ്ഞു..
" അവസാനം പുക വിട്ട രംഗം അത് വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു എന്റെ മനസ്സിൽ പതിയുന്നു.. "
അത് 4 തവണ മനസ്സിൽ ഓടി വന്നോപ്പോൾ ആണ് ഞാൻ വളരെ പേടിയോടെ അത് മനസിലാക്കിയത്...... """"
ഞാൻ പെട്ടന്ന് കണ്ണ് തുറന്നു അവനെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ
ഫോണിൽ ഇങ്ങോട്ട് മിഥുനിന്റെ കാൾ വരുന്നു... !!
ഞാൻ : ഹലോ..
💬 Comments
View all comments