Chapter Title : മരുഭൂമിയിലെ പ്രേതം(HORROR - CRIME THRILLER)-2
!!,
(എന്ന് പറഞ്ഞതും അവൻ എന്തോ ഭയന്നത് പോലെ സംസാരം ഇടറുന്ന രീതിയിൽ... )
അവൻ : ഡാ...അ.. അവി.. അവിടെ പ്രേതം ഉണ്ട്.... !!
(ശെരിക്കും ഞാൻ അത് തന്നെ പറയാൻ വേണ്ടിയാണു ഇപ്പോൾ ഫോൺ എടുത്തത് )
അവൻ : നമ്മൾ അവസാന പുക എടുത്തു വിട്ടപ്പോൾ ആ പുകയുടെ നിഴൽ നോക്കിനിന്നപ്പോൾ അതിന്റെ മുകളിൽ കൂടി ഒരു നിഴൽ പോയത് നീ കണ്ടോ . ?
ഞാൻ : യെസ്. ഇപ്പോൾ എന്റ മനസ്സിൽ ആ രംഗം മാറി മാറി വരികയാണ്.. !!
നമ്മൾ ആ സമയത്തു ശ്രദ്ധിക്കാതെ നിന്ന ആ നിഴൽ ഒരു സ്ത്രീ നടന്നു പോകുന്നത് പോലേ ഉള്ളത് അല്ലേ.. ?
അവൻ : അത് തന്നെ.... !!! നീ പറഞ്ഞത് പോലെ എന്റ മനസിലും ആ രംഗങ്ങൾ മാറി മാറി വന്നിരുന്നു... !!
ഞാൻ : ഞാൻ ഡാ നമ്മൾ കാവിലേക്ക് പുറപ്പെടാൻ തുടങ്ങിയപ്പോഴും ഇതു പോലെ ഒന്ന് നടന്നിരുന്നു.. അപ്പോൾ ഞാൻ അത്ര കാര്യം ആക്കിയിരുന്നില്ല. പിന്നെ നീ കാവിലെക്ക് വരാൻ മടിച്ചാലോ..എന്നും ഉള്ളത് കൊണ്ട് ഞാൻ മറച്ചുവെച്ചു.
അവൻ : നിന്ന് കഥ പറയാണ്ട് നീ കാര്യം പറ.. !!!
ഞാൻ : ഡാ നീ നേരത്തെ പറഞ്ഞില്ലേ 11:50 നു ജനൽ പാള കാറ്റിൽ അടിച്ച ശബ്ദം കേട്ട് ഞെട്ടി ഉണർന്നെ എന്ന് അത് പോലെ തന്നെയാണ് ഞാനും എഴുന്നേറ്റതും.
"അത് പറഞ്ഞു തീർന്നതും ഒരു വലിയ ഇടി വെട്ടിയതും ഒരുമിച്ചായിരുന്നു.. പിന്നെ റസീവറിന്റെ
💬 Comments
View all comments