Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]
ഒഴിവായി നിന്നോളം ....... പിന്നെ ലക്കിയുടെ പ്രേസവം കഴിയാതെ നീ ഇവിടെ നിന്നും പോകരുത്………… അവൾ NO പറയുകയാണെങ്കിൽ ........
ശ്യാം ചിരിച്ചുകൊണ്ട് എന്നെ നോക്കി ....... ആ ചിരിയുടെ അർത്ഥം എന്താണെന്ന് എനിക്ക് മനസ്സിലായില്ല ...... ആ ചിരിക്ക് ഒരുപാട് അർത്ഥം ഉണ്ടായിരുന്നു .......... എന്റെ ഒരു ഗതികേട് .........
ഞാൻ വൈകുന്നേരം സാനിയയെ കണ്ട് ശ്യാം പറഞ്ഞത് അവളോട് പറഞ്ഞു ...... എനിക്ക് അവളോട് പറയാതിരിക്കാൻ പറ്റിയില്ല അവൻ പറഞ്ഞ ഓരോ കാര്യത്തിന്റെയും അർഥം ........ കുഞ്ഞ്..... നീ .... ഭർത്താവ് .... ഉണ്ടാകാൻ പോകുന്ന പേരുദോഷം ....... എല്ലാം .....
നിനക്ക് എന്നോടെങ്കിലും പറയാമായിരുന്നു ..... നീ പ്രേഗ്നെന്റെ ആണെന്നുള്ള കാര്യം ..... കാര്യം ഞാൻ ഇപ്പോൾ നിന്റെ കൂടി കുട്ടിയുടെ അച്ഛനാണ് ........ ആ സമയത്ത് നിനക്ക് തോന്നിയ ചെറിയൊരു തമാശ ....... അനുഭവിക്കേണ്ടത് ഇനി ആ കുഞ്ഞായിരിക്കും ....... നീ ആലോചിച്ച് ഒരു തീരുമാനം യെടുക്ക് ഉത്തരം YES ആണെങ്കിലും NO ആണെങ്കിലും എന്നോട് അത് പറയണം .....
സാനിയ ..... ഇതൊന്നും ഞാൻ ആലോചിച്ചില്ല ....... എല്ലാം എന്റെ തെറ്റാണ് ...... കുഞ്ഞിന് ഒരു അച്ഛൻ വേണം ഇല്ലെങ്കിൽ പിഴച്ചുപെറ്റ ഒരു സന്തതിയായി അതിന് വളരേണ്ടി വരും ...... ശ്യാം ചേട്ടനെ തന്നെ കെട്ടണമെന്നില്ലല്ലോ ....... ഞാൻ എന്റെ എല്ലാ കാര്യങ്ങളും ശ്യാം ചേട്ടനോട് പറഞ്ഞിരുന്നു ........ ചിലപ്പോൾ ലക്കിയോട് ചേട്ടന് തോന്നിയത് പോലുള്ള ഒരു സിംപതി ശ്യാം ചേട്ടന് എന്നോടും തോന്നിയിട്ടുണ്ടാകാം ........ശ്യാം ചേട്ടൻ പറയട്ടെ അപ്പോൾ
💬 Comments
View all comments