Chapter Title : മരുഭൂവിൽ ഒരു മരുപ്പച്ച [Manu]
ആന്റിയുടെ സ്വരം ഇടറിയിരുന്നു... ഞാൻ വെക്കുവാ എന്നും പറഞ്ഞു ആന്റി ഫോൺ കട്ടാക്കി.
ഒരാഴ്ച കഴിഞ്ഞു, ഞാൻ ആന്റിയെ വിളിച്ചു... "ഒരു സന്തോഷ വാർത്തയുണ്ട്, 25-ന് ജോയിൻ ചെയ്യാൻ പറ്റുമോ? "ങേ..സത്യം.." "അതെ, ഇനി ഒറ്റക്കിരുന്നു ബോറടിച്ചു കരയണ്ട" "ഞാൻ കരഞ്ഞില്ല" "ആന്റി കരഞ്ഞു, കള്ളം പറയരുത്" "നിനക്കെങ്ങനെ അറിയാം?" "അറിയാം, പിന്നെ സുന്ദരിയായിട്ടുവേണം വരാൻ, മേക്കപ്പ് ഒന്നും വേണ്ട" "അതെന്താ?" "അത്..അത്...ഒന്നൂല്ല.." "ഞാൻ കരഞ്ഞത് എങ്ങനെ അറിയാം.." "അറിയാം ആന്റീ .. എങ്ങനെയെന്ന് എന്നോട് ചോദിക്കരുത്" "ഒരാളെങ്കിലും അറിയുന്നുണ്ടല്ലോ.." "ഓക്കേ...അപ്പോ പറഞ്ഞ പോലെ.." "നീ വെക്കല്ലേ..." "വെച്ചു....25-ന് കാണാം"
എംബസ്സിയിലെ കുറച്ചു വർക്കുകൾ കാരണം തലസ്ഥാനത്തായതിനാൽ 25-ന് ആന്റിയെ കാണാൻ പറ്റിയില്ല, രണ്ടുദിവസം കഴിഞ്ഞു തിരിച്ചു വന്ന് ക്ലിനിക്കിൽ വന്നപ്പോൾ കണ്ടു... ദൂരെനിന്നും കണ്ടപ്പോഴേ കൈകൊണ്ട് ഹായ് കാണിച്ചു, ഞാൻ തിരിച്ചും.. ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.ഓഫീസ് കാര്യങ്ങളിൽ എല്ലായ്പ്പോഴും തിരക്കിലായതു കാരണം എനിക്ക് ആന്റിയെ വേണ്ടത്ര ശ്രദ്ധിക്കാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല, ഫോൺ വിളിയും ഇല്ലാതായി. വല്ലപ്പോഴും റിസപ്‌ഷനിൽ പോവുമ്പോൾ കുശലം പറയും, അത്രമാത്രം.
പിന്നെപ്പിന്നെ നോട്ടവും സംസാരവും തീരെയില്ലാതായി.
ക്ലിനിക്കിലെ മറ്റു മലയാളി പെൺകുട്ടികളുമായി എനിക്ക് നല്ല അടുപ്പമായിരുന്നു,സംസാരിക്കുന്നതും ചിരിക്കുന്നതുമെല്ലാം ആന്റി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ഒന്നാമത് അവിവാഹിതനായി അവിടെ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, പിന്നെ അവർക്കെല്ലാവർക്കും എപ്പോഴും എന്റെ സഹായവും ആവശ്യമുണ്ടായിരുന്നു.
പക്ഷെ ഒരിക്കൽപോലും തെറ്റായ ഒരു സംസാരമോ പ്രവർത്തിയോ എന്നിൽനിന്നും ആർക്കും ഉണ്ടായിരുന്നില്ല, ഒരു മിസ്റ്റർ ക്ളീൻ ഇമേജ് ഞാൻ സ്വയം സൂക്ഷിച്ചിരുന്നു...
ഒരിക്കൽ റിസപ്‌ഷനിൽ ഏതോ ഡോക്യുമെന്റ് സംബന്ധമായ ഒരു പ്രശനമുണ്ടായി, ആരോ അത് മാനേജരോട്
💬 Comments
View all comments