Chapter Title : മരുമകൾ 1 [ഏകലവ്യൻ]
പിന്നെ ഇടയ്ക്കിടെ മാറുന്നത് കൊണ്ട് അത് വലിയ കാര്യമാക്കേണ്ടെന്ന് ബാലൻ തന്നെ അവൾക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ട്. എങ്കിലും അവൾക്ക് നല്ല പേടി തോന്നി.
ആദ്യമൊന്നും മായക്കവിടെ ആരുടെ വാക്ക് കേൾക്കണമെന്ന് യാതൊരു പിടിയും കിട്ടിയില്ല. അച്ഛൻ വീട്ടിലുള്ളപ്പോൾ അയാളുടെയതാണ് അവസാന വാക്ക്. എന്നാൽ ഇല്ലാത്തപ്പോൾ ഭാരതിയമ്മ ഒരു മുതലാളിച്ചിയെ പോലെ പെരുമാറുമ്പോ പേടിയോടെ അവളതും അനുസരിക്കും. തന്റെ ഭർത്താവിന്റെ വാക്കുകൾക്ക് അമ്മയുടെ താഴെയാണ് വിലയെന്നത് വൈകാതെയവൾ മനസ്സിലാക്കി.
പക്ഷെ പറഞ്ഞിട്ടും കാര്യമില്ല. വിനയേട്ടൻ ആള് പാവമാണ്. നല്ല ബുദ്ധിയൊക്കെയുണ്ട്. കാഴ്ച വൈകല്യം കാരണം ഒതുങ്ങിയ ജീവിത രീതിയിൽ പോകുന്നു എന്ന് മാത്രം. അങ്ങേരെകൊണ്ട് ഗുണവുമില്ല ദോഷവുമില്ല എന്നൊരു രീതി.
കാഴ്ച പ്രശ്നമുള്ളത് കൊണ്ട് അധികം നേരവും വിനയന്റെ കാര്യങ്ങളിൽ ശ്രദ്ധിച്ചു കൊണ്ട് തന്നെയാണ് അവൾ കഴിഞ്ഞു പോവുന്നത്. അവൻ പണിക്ക് പോകുമ്പോ വീട്ടിലെ അടുക്കളയിലും ഒതുങ്ങി.
വീട്ടു ജോലികളെല്ലാം മായയുടെ തലയിൽ വച്ചു കൊടുത്ത ഭാരതിയമ്മ മാത്രം അവളുടെ മുന്നിൽ വളരെ കടുപ്പിച്ചു നിന്നു. ഒരൗദാര്യം പോലെയാണ് അവളവിടെ കഴിയുന്നതെന്ന് സൂചിപ്പിക്കും വിധം.
എല്ലാമൊന്ന് പൊരുത്തപ്പെടാൻ അവൾക്ക് ഏകദേശം മൂന്നു നാല് മാസങ്ങളെടുത്തു. കൂടുതലായി ആഗ്രഹങ്ങളൊന്നുമില്ലെങ്കിലും ഉള്ള ആഗ്രഹങ്ങളെ ഉള്ളിൽ തന്നെ വച്ച് മൂടി. ചില സമയങ്ങളിൽ ഇങ്ങനെ തന്നെയാണ് നല്ലതെന്നും തോന്നും. വലിയ വീട്ടിലേക്ക് കല്യാണം കഴിഞ്ഞത് തന്നെ ഭാഗ്യമാണെന്ന് വിശ്വസിച്ചു.
ഭക്ഷണ കാര്യത്തിൽ മാത്രം ബുദ്ധിമുട്ടുകളില്ല. എല്ലാം വേണ്ടുവോളം ഉണ്ടാവണമെന്ന് അച്ഛന് നിർബന്ധമായിരുന്നു. അത്കൊണ്ടെന്താ.. സ്വന്തം വീട്ടിൽ കഴിയുമ്പോഴുണ്ടായതിൽ നിന്നും അല്പം വണ്ണം കൂടി. അമ്മായിഅമ്മക്കാണെങ്കിൽ അതിൽ അസൂയയും കൂടി. തന്റെ രക്ഷക്കായി അച്ഛനുള്ളത്
💬 Comments
View all comments