0%

Chapter Title : മരുമകൾ 1 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 180.4K

കൊണ്ട് ആശ്വാസമായിരുന്നു അവൾക്ക്. രണ്ടു മൂന്ന് തവണ തന്റെ പേരിൽ അവര് വഴക്ക് കൂടുന്നതും അവൾ ശ്രദ്ധിച്ചിരുന്നു. അപ്പോഴെല്ലാം അച്ഛൻ തന്നെയാണ് ആധിപത്യം കൈവരിക്കാറുള്ളത്. അച്ഛൻ പുറത്ത് പോയി കഴിഞ്ഞാൽ ഭാരതി അതെല്ലാം അവളോട് തീർക്കും അതൊക്കെ ഇപ്പോ അവൾക്ക് ശീലമായി തുടങ്ങി. ഭാരതിയമ്മയുടെ അഹങ്കാരം നിറഞ്ഞ സ്വഭാവത്തിന് മുന്നിൽ ആ വീട്ടിൽ ആകെയുള്ള ആശ്വാസം അമ്മായിഅച്ഛന്റെ സ്നേഹമാണ്. ആരുടെ പക്ഷം നിൽക്കണമെന്നറിയാത്ത വിനയേട്ടന്റെ അവസ്ഥ അവൾക്ക് നന്നായി അറിയാം.

വിനയനുമായുള്ള ലൈംഗീക ജീവിതം അമ്പേ പരാജയമല്ലെങ്കിലും വികാര വിചാരങ്ങളെയും അതിന്റെ തീവ്രതയെ കുറിച്ചും കൂടുതൽ ആഗ്രഹിക്കേണ്ടെന്ന് ഈ കഴിഞ്ഞ മാസങ്ങൾ കൊണ്ട് തന്നെ അവൾക്ക് മനസിലായതാണ്. വിനയേട്ടനെ കുറ്റം പറയുവാനും കഴിയില്ല. അതിലൂടെയവൾ മനസ്സിനെ നിയന്ത്രിക്കാനും പഠിച്ചു.

അങ്ങനെ ഇപ്പോഴിതാ വിവാഹ ജീവിതം എട്ടു മാസം പിന്നിടുന്നു.

ഇന്ന്,

ഭാരതിയുടെ ചേച്ചിയുടെ മകന്റെ കല്യാണത്തിന് പോകാനുള്ള ഒരുക്കത്തിലാണ് ബാലനും കുടുംബവും.

എത്തേണ്ട സ്ഥലത്ത്നാല് മണിക്കൂർ യാത്രയുള്ളത് കൊണ്ട് എല്ലാർക്കും പോകാൻ വേണ്ടി വണ്ടി റെഡിയാക്കി അത് വരാൻ വേണ്ടി കാത്തിരിക്കുകയിരുന്നു ബാലൻ.

അപ്പോഴാണ് വസ്ത്രം മാറി റെഡിയായി വരുന്ന മകനെയും പുറകിൽ മരുമകളെയും കാണുന്നത്. നേരിയ കോട്ടന്റെ കാപ്പി നിറമുള്ള ബ്ലൗസും മഞ്ഞ സാരിയുമായിരുന്നു മായ ഉടുത്തത്.

മാസങ്ങൾക്ക് ശേഷം തന്റെ മരുമകളെ സാരിയുടുത്തു ഭംഗിയായി ഒരുങ്ങി കണ്ടതിൽ വളരെ സന്തോഷവാനായിരുന്നു ബാലചന്ദ്രൻ..!

ഒന്നുകിൽ അടുക്കളയിലോ അല്ലെങ്കിൽ മകന്റെ കൂടെ അവനെ സഹായിച്ചോ എന്തെങ്കിലും പണിയിൽ ഏർപ്പെട്ടോ അല്ലാതെ ഈ കാലത്തിനിടക്ക് അവളെ ഇങ്ങനെ പുറത്തേക്കൊന്നും ഇറങ്ങി കണ്ടിട്ടില്ല.

അവളിങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോ ചിലപ്പോഴൊക്കെ ബാലനും

💬 Comments

View all comments