Chapter Title : മരുമകൾ 1 [ഏകലവ്യൻ]
തോന്നും ഒന്നും വേണ്ടിയിരുന്നില്ലെന്ന്. താനായിരുന്നല്ലോ എല്ലാത്തിനും മുൻകൈ എടുത്തത്.
എന്നാൽ ഇന്നത്തെ ദിവസം സന്തോഷമുള്ളതാണ്. കല്യാണ ദിവസത്തിന് ശേഷം ഇപ്പഴാണ് അവളെ വീണ്ടും ഒരുങ്ങി കാണുന്നത്. കണ്ടതിൽ വച്ച് പൊതുവെ ഒന്നിനും താല്പര്യം കാണിക്കാത്ത അവളിൽ ഇന്നത്തേയീ മാറ്റം അയാളിൽ അല്പം അത്ഭുതവും ഉണ്ടാക്കിയിരുന്നു.
അങ്ങനെ കല്യാണത്തിന് പോകാനായി ബാലന്റെ ഒരു സുഹൃത്ത് വഴി ഏല്പിച്ചിരുന്ന ടെമ്പോ വാൻ സമയത്തിന് തന്നെയത്തി. ഒപ്പം അളിയൻ ബാബുവും. അതായത് ഭാരതിയുടെ കല്യാണം കഴിയാത്ത ചേട്ടൻ.
അവര് തമ്മിൽ നല്ല അളിയനളിയൻ ബന്ധമാണ്. കാരണം പെങ്ങളുടെ സ്വഭാവം ബാബുവിന് നന്നായി അറിയാം.
രണ്ടാളും വണ്ടിയുടെ പുറകിലെ സീറ്റിൽ തന്നെ ഇരിപ്പിടം പിടിച്ചു.
മുൻപിലുള്ള സീറ്റുകളിലായി വിനയനും മായയും അതിന്റെ പുറകിൽ ഭാരതിയും.
ഇടയിലുള്ള സീറ്റുകൾ നാലെണ്ണം കാലിയായിരുന്നു.
അളിയൻ രഹസ്യമായി ഒപ്പിച്ച സാധനത്തിൽ നിന്നും ആരും ശ്രദ്ധിക്കാതെ രണ്ട് പെഗ്ഗുമടിച്ച ബാലന്റെ യാത്രയും സുഖമുള്ളതായി.
അങ്ങനെ കല്യാണ വീടെത്തി.
അടുത്ത ബന്ധു ജനങ്ങൾ ആയത് കൊണ്ട് ചടങ്ങുകൾക്ക് ശേഷവും വൈകുന്നേരം വരെ എല്ലാവരും അവിടെ ചിലവഴിച്ചു.
തന്നെ കാണുമ്പോഴെല്ലാം പുഞ്ചിരി തൂകാൻ മടിക്കാത്ത മരുമോളെ ബാലൻ ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇത്രയും ഒതുക്കവും സൗന്ദര്യവുമുള്ള പെണ്ണിനെ എന്തുകൊണ്ടാണ് തന്റെ ഭാര്യക്ക് ഇഷ്ടപ്പെടാത്തത് എന്നായിരുന്നു ബാലന്റെ ചിന്ത. ഇരുണ്ട നിറമുള്ള അവളുടെ മുഖ കാന്തിക്ക് മുന്നിൽ വെളുത്ത പെണ്ണുങ്ങൾ പോലും ഒന്നുമല്ല. എന്നിട്ടും തന്റെ ഭാര്യക്ക് അത് മനസ്സിലാവുന്നില്ലല്ലോ. എന്തു ചെയ്യാൻ പറഞ്ഞിട്ട് കാര്യമില്ല.
എല്ലാം കഴിഞ്ഞ് ബന്ധു മിത്രാധികളെയെല്ലാം കണ്ട് യാത്ര പറഞ്ഞിറങ്ങാൻ നോക്കുമ്പോഴേക്കും സമയം ഇരുട്ടി തുടങ്ങിയിരുന്നു.
അപ്പോഴാതാ വീടിനടുത്തു
💬 Comments
View all comments