Chapter Title : മരുമകൾ 1 [ഏകലവ്യൻ]
തന്നെയുള്ള ബന്ധുക്കളായ മൂന്ന് പ്രായമായ സ്ത്രീകൾ. കണ്ടപ്പഴേ തോന്നി പോകാൻ വണ്ടിയില്ലാതെ വിഷമിച്ചു നിൽക്കുവാണെന്ന്.
വരുന്നത് അറിഞ്ഞിരുന്നേൽ അവിടുന്നെ ഒരുമിച്ചു വരായിരുന്നു എന്ന് പറഞ്ഞ് അവരോട് തങ്ങളുടെ വണ്ടിയിൽ കയറിക്കോളാൻ ബാലൻ നിർദ്ദേശിച്ചു.
അങ്ങനെ എല്ലാവരും വണ്ടിയിൽ കയറി പോകാൻ തയ്യാറായി.
അല്പം കൂടെ വൈകിയാണ് ബാലനും അളിയനും വന്നത്. അളിയൻ ആദ്യം കയറി വേഗം തന്നെ പുറകിലെ സീറ്റ് ലക്ഷ്യമാക്കി നടന്നു. പുറകിൽ ബാലനും.
മുൻപിലെ സീറ്റിൽ ഭാരതിയോടൊപ്പമാണ് വിനയൻ ഇരുന്നത് കണ്ടത്. ഇടയിലുള്ള സീറ്റുകളിൽ ബന്ധുക്കളും. ആളുകളെ വക വെക്കാതെ തന്നെ ഭാരതി അയാളോട് കയർത്തു.
“നിങ്ങളിതെവിടെ പോയി കിടന്നതാ മനുഷ്യാ.. എല്ലാവരും പോകാൻ നിക്കുമ്പോ…!”
ആ ദേഷ്യത്തിന്റെ കാരണം മനസ്സിലാവാതെ ബാലൻ അമ്പരന്നു. എങ്കിലും ഒന്നും തിരിച്ചു പറഞ്ഞില്ല. മാത്രമല്ല മുൻപിൽ മരുമോളെ കാണാനുമില്ല.
തെല്ലൊരു ഭാവ വ്യത്യാസത്തോടെ പുറകിലേക്ക് നീങ്ങിയപ്പോ രണ്ടാമത്തെ അവസാന സീറ്റിൽ മരുമോൾ ഒറ്റക്ക് ഇരിക്കുന്നത് കണ്ടു.
അവൾ അച്ഛനെ നോക്കി ചിരിക്കാൻ തുടങ്ങുന്ന വേളയിലാണ് അയാളുടെ ചോദ്യം.
“മോളിവിടെ ഇരിക്കുന്നെ..?”
ഉത്തരം പറയാൻ അവൾ വിമ്മിഷ്ടം പോലെ കാണിച്ചപ്പോ അയാൾ അവളുടെ ഭാഗത്തേക്ക് ഒന്ന് കുനിഞ്ഞു.
“ചിലപ്പോ ശര്ദിക്കൻ വരും..!”
“ഓഹ്.. അതിനാണോ ആ ശരി..!”
അതും പറഞ്ഞ് ബാലൻ അവസാന സീറ്റിൽ അളിയനോടൊപ്പം ചന്തിയുറപ്പിച്ചു.
“വണ്ടിയെടുത്തോട്ടെ ബാലേട്ടാ…?”
ഡ്രൈവറുടെ ചോദ്യം ഉള്ളിലേക്ക് വന്നപ്പോ
“ആ നമുക്ക് പോകാം സുനിലേ..!”
ബാലനും ശബ്ദമുയർത്തി.
വണ്ടിയിലെ ലൈറ്റുകൾ ഓഫായി പകരം മങ്ങിയ എൽ ഇ ഡി ലൈറ്റ്റുകൾ തെളിഞ്ഞു. ഒപ്പം വണ്ടിയും നീങ്ങി തുടങ്ങി.
കുറച്ച് സമയം നീങ്ങിയതേ
💬 Comments
View all comments