Chapter Title : മരുമകൾ ദീപ [അൻസിയ]
സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു....
"മോള് വാ...."
മോനെ ഉപ്പാടെ അടുത്ത് കിടത്തി ഉമ്മ വന്ന് തന്റെ കൈ പിടിച്ച് വിളിച്ചപ്പോ ശുഹൈബിനെ ഒരു നിമിഷം വിശ്വാസം വരാതെ നോക്കി നിന്നു... ഉമ്മയുടെ പിറകെ ഹാളിലേക്ക് നടക്കുമ്പോ അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
"വെറുതെയല്ല അവൻ ഞങ്ങളെ വേണ്ടന്ന് വെച്ച് നിന്നെ കെട്ടിയത്.. മോള് സുന്ദരിയാ ട്ടാ..."
അവളുടെ കവിളിൽ തലോടി അവരത് പറയുമ്പോ കണ്ണുകൾ നിറയുന്നത് ദീപ കണ്ടു....
"ഉമ്മ.. അത്... എന്നോട് ക്ഷമിക്കണം..."
"കഴിഞ്ഞത് കഴിഞ്ഞു... എനിക്ക് അന്നേ ഇങ്ങോട്ട് കൂട്ടി കൊണ്ടുവരാൻ ഇഷ്ടമായിരുന്നു... പിന്നെ അങ്ങേര് അതിയാനെ പേടിച്ചാ മിണ്ടാതിരുന്നത്... ഇപ്പോഴത്തെ പോലെയൊന്നും ആയിരുന്നില്ല മോളെ അന്ന്... "
അത് ഉമ്മ പറയാതെ തന്നെ അവൾക്കറിയമായിരുന്നു.... തലയാട്ടി നിന്നതല്ലാതെ അവളൊന്നും പറഞ്ഞില്ല....
"മോളുടെ വീട്ടുകാർ ...??
"ഒരു ബന്ധവുമില്ല... കാണാനൊക്കെ നല്ല ആഗ്രഹമുണ്ട്..."
"എല്ലാം നമുക്ക് ശരിയാക്കാം... "
"ഉപ്പാക്ക് എന്ത് പറ്റിയതാണ്...??
"നടുവ് കുത്തി വീണു... "
"കാണിച്ചില്ലേ...??
"അങ്ങേരുടെ വാശിയല്ലേ... കുറെ ഇംഗ്ളീഷ് മരുന്ന് കഴിച്ചു... ആ ഡോക്ടർമാർ തന്നെ പറയുന്നത് വല്ല വൈദ്യരെയും കാണിച്ച് ഉഴിയിക്കാനാണ്. .. പറഞ്ഞോതൊന്നും കേൾക്കില്ല ഇപ്പൊ ഞാനും പറയതെയായി...."
"കുറെയൊക്കെ ഞാനും പഠിച്ചിട്ടുണ്ട്..."
"എന്ത്...??
"ഉഴിച്ചിൽ... അച്ഛൻ നാട്ടിലെ അറിയപ്പെടുന്ന വൈദ്യനായിരുന്നു... കൂടെ കൂടി കുറെയൊക്കെ അറിയാം... "
"ആണോ... പക്ഷേ അങ്ങേരെ കെട്ടിയിട്ട് ഉഴിയേണ്ടി വരും... ഹഹ...."
അത് കേട്ട് അവളും ചിരിച്ചു....
"ഇത്രക്ക് സന്തോഷത്തിൽ അങ്ങേരെ ഇന്നാണ് ഞാൻ കാണുന്നത്... ഇനി ചിലപ്പോ മനസ്സ് മാറാനും വഴിയുണ്ട്...."
ഉമ്മയുടെ സംസാരം കേട്ടപ്പോ ശുഹൈബ് തന്നോട് ഉമ്മയെ കുറിച്ച് പറഞ്ഞതൊക്കെ ശരിയാണെന്ന് അവൾക്ക് തോന്നി.. മോനെ താഴെ വെക്കാതെ തലോലിക്കുന്നത് കണ്ടപ്പോ അവളുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു..... രാത്രിയിൽ കിടക്കാൻ നേരമാണ് മകനെ അവർ തിരികെ നൽകിയത്....
"ഉമ്മയെ ഞാനിന്നു വീഴ്ത്തി ട്ടാ..."
കിടക്കാൻ നേരം അവൾ ശുഹൈബിനോട് പറഞ്ഞു...
"നോക്കി ചിരിച്ച മതി വീഴാൻ.. അത്രക്ക് പാവമല്ലേ അത്... പക്ഷേ ഉപ്പയെ ആണ്..."
"ആ കൂറ സ്വഭാവമുള്ള തന്തയുടെ മകനെ ഞാൻ വീഴ്ത്തിയില്ലേ ഉപ്പയെയും ഞാൻ തള്ളി താഴെയിടും...|
"ഒരുവട്ടം വീണാതാ കട്ടിലിൽ ആയത്... ഇനി ഒന്ന് കൂടി താങ്ങില്ല..."
"അല്ല കാര്യമാണ്... ഞാനിന്ന് ഉമ്മയോട് പറയുകയും ചെയ്തു... ഉപ്പാടെ ചികിത്സയെ പറ്റി..."
"എന്ത്...??
"ഉമ്മ പറയുന്നത് വൈദ്യരെ കാണിച്ച മാറുമെന്നാണ്... "
"എന്താ പ്ലാൻ
💬 Comments
View all comments