Chapter Title : മരുമകൾ ദീപ [അൻസിയ]
ചോദിച്ചപ്പോ ദീപയുടെ ഉള്ളിൽ പെട്ടന്നൊരു ഭയം നിറഞ്ഞു...
"ഉപ്പ കുറച്ചായി കിടപ്പിലാ..."
"എന്ത് പറ്റി...??
"ഒന്ന് വീണു... ഇപ്പൊ ഒരാളുടെ സഹായം വേണം എണീറ്റ് നടക്കാൻ..."
അവരെയും കൊണ്ട് ഖാദർ കിടക്കുന്ന മുറിയിലേക്ക് കയറി അവർ ഭർത്താവിനോടയി പറഞ്ഞു...
"ദേ അവരെത്തി...."
കട്ടിലിൽ കിടക്കുന്ന ഉപ്പാടെ അരികിൽ ചെന്ന് ശുഹൈബ് ഇരിക്കുന്നതും ആ കൈ വാരി പുണർന്നു കൊണ്ട് കണ്ണ് നിറക്കുന്നതും ദീപ നോക്കി നിന്നു.... തന്റെ കണ്ണിലേക്ക് നോക്കി ഉപ്പ ചിരിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോ അതുവരെ ഉണ്ടായിരുന്ന പേടി പകുതി കുറഞ്ഞു....
"ഇരിക്ക് മോളെ...."
വിശ്വാസം വരാതെ ദീപ അയാളെ തന്നെ നോക്കി നിന്നു...
"നിങ്ങളിവനെ കണ്ട....??
ഉറക്കത്തിൽ നിന്നും എണീറ്റ മോനെ ഉപ്പാടെ അരികിൽ കിടത്തി ഉമ്മ ചോദിക്കുമ്പോ അവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു....
"മോള് വാ...."
മോനെ ഉപ്പാടെ അടുത്ത് കിടത്തി ഉമ്മ വന്ന് തന്റെ കൈ പിടിച്ച് വിളിച്ചപ്പോ ശുഹൈബിനെ ഒരു നിമിഷം വിശ്വാസം വരാതെ നോക്കി നിന്നു... ഉമ്മയുടെ പിറകെ ഹാളിലേക്ക് നടക്കുമ്പോ അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
"വെറുതെയല്ല അവൻ ഞങ്ങളെ വേണ്ടന്ന് വെച്ച് നിന്നെ കെട്ടിയത്.. മോള് സുന്ദരിയാ ട്ടാ..."
അവളുടെ കവിളിൽ തലോടി അവരത് പറയുമ്പോ കണ്ണുകൾ നിറയുന്നത് ദീപ കണ്ടു....
"ഉമ്മ.. അത്... എന്നോട് ക്ഷമിക്കണം..."
"കഴിഞ്ഞത് കഴിഞ്ഞു... എനിക്ക് അന്നേ ഇങ്ങോട്ട് കൂട്ടി കൊണ്ടുവരാൻ ഇഷ്ടമായിരുന്നു... പിന്നെ അങ്ങേര് അതിയാനെ പേടിച്ചാ മിണ്ടാതിരുന്നത്... ഇപ്പോഴത്തെ പോലെയൊന്നും ആയിരുന്നില്ല മോളെ അന്ന്... "
അത് ഉമ്മ പറയാതെ തന്നെ അവൾക്കറിയമായിരുന്നു.... തലയാട്ടി നിന്നതല്ലാതെ അവളൊന്നും പറഞ്ഞില്ല....
💬 Comments
View all comments