Chapter Title : മരുമകൾ ദീപ [അൻസിയ]
അച്ഛനെ കൊണ്ട് ചികിത്സ നടത്താനാണോ...??
"അഞ്ചെട്ട് കൊല്ലം ഞാനും പഠിച്ചിട്ടുണ്ട് "
"നീ യോ ... എന്നിട്ടെനിക്ക് അറിയില്ലല്ലോ...??
"അതിന് നീ തണ്ടലും കുത്തി വീണിട്ട് കിടപ്പിലല്ലല്ലോ... "
"എന്തായാലും ഉപ്പാടെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ട്... കുറെയേറെ സംസാരിച്ചു എന്നോടിന്ന്..."
"എനിക്കങ്ങോട്ട് പേടി മാറുന്നില്ല... അന്ന് അടിക്കാൻ കൈ ഓങ്ങി വന്നതാ മനസ്സിൽ... ഒറ്റകൈ മതി എന്നെ തൂക്കി എറിയാൻ..."
"അതെല്ലാം മറന്നേക്ക്... എല്ലാം ശരിയായില്ലേ..."
"ആവണം... ഇനി എന്റെ വീട്ടുകാർ കൂടി അംഗീകരിക്കണം "
"ശരിയാവും... വാ കിടക്ക്..."
രാവിലെ നേരത്തെ എണീറ്റ ദീപ മുറ്റമെല്ലാം അടിച്ചു വാരി ചായക്ക് വെള്ളം വെച്ച സമയത്താണ് ഉമ്മ എണീറ്റ് വന്നത്...
"മോള് നേരത്തെ എണീറ്റോ...??
"അഞ്ചര..."
"എന്തിനാ ഇത്ര നേരത്തെ ... ഇവിടെ ഞാനും അങ്ങേരും മാത്രമായ കാരണം വൈകിയാണ് എണീക്കൽ...."
"ഉപ്പാക്ക് ചായ കുടിക്കുന്ന ശീലമുണ്ടോ...??
"അതുണ്ട്..."
"എന്ന ഞാൻ കൊണ്ടു പോയി കൊടുക്കട്ടെ...??
"അതിനെന്താ..."
രണ്ട് കപ്പിലേക്ക് ചായ ഒഴിച്ച് ദീപ ഒന്ന് ഉമ്മാക്ക് കൊടുത്ത് മറ്റേ കപ്പുമായി ഉപ്പ കിടക്കുന്ന മുറിയിലേക്ക് പോയി... അടുക്കും തോറും വല്ലാത്തൊരു പേടി അവളെ വലയം ചെയ്തു... കതകിൽ മുട്ടി അവൾ വാതിൽ മെല്ലെ തുറന്ന് അകത്തേക്ക് കയറി.... കട്ടിലിൽ ചാരിയിരുന്ന ഖാദർ അകത്തേക്ക് കയറി വന്ന മരുമകളെ കണ്ട് ഒന്ന് പതറി.... ഇന്നലെ ആ മുഖത്തേക്ക് നല്ലപോലെ അയാൾ നോക്കിയില്ലായിരുന്നു... എന്തായാലും മകൻ കണ്ടു പിടിച്ചു കെട്ടിയത് ഒരു സുന്ദരി കൊച്ചിനെ തന്നെയെന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു... തന്റെ അരികിൽ വന്ന് കപ്പ് നീട്ടുമ്പോ ആ
💬 Comments
View all comments