Chapter Title : മരുമകൾ ദീപ [അൻസിയ]
കൈകൾ വിറക്കുന്നത് അയാൾ കണ്ടു....
"ഉ... പ്പ... ചായ...."
ആ വട്ട മുഖത്തേക്ക് നോക്കി ഖാദർ ചായ വാങ്ങി ഒന്ന് വലിച്ചു....
"മോളുണ്ടാക്കിയതാണോ...??
"ആഹ്..."
"അസ്സലായിട്ടുണ്ട്...."
എന്തോ ഭാരം ഉള്ളിൽ നിന്നും പറന്നുയരുന്ന പോലെ അവൾക്ക് തോന്നി ... മോളെന്നുള്ള വിളിയും കൂടി ആയപ്പോൾ ദീപയുടെ ഉള്ള് സന്തോഷം കൊണ്ട് നിറഞ്ഞു...
"പിന്നെ മോളെ അന്നത്തെ സംഭവങ്ങളെല്ലാം മറന്നേക്ക് ട്ടോ... അങ്ങനെയൊക്കെ സംഭവിച്ചു പോയി..."
"ഇല്ല... തെറ്റ് ഞങ്ങളുടെ ഭാഗത്തല്ലേ...."
"ഇനി അതിനെ കുറിച്ചൊന്നും പറയണ്ട... ചെക്കാനെവിടെ...??
"എണീറ്റ് കാണും..."
"അവനെ ഇങ്ങോട്ട് കൊണ്ട... "
"ആഹ്..."
ചിരിച്ചു കൊണ്ട് ദീപ സന്തോഷത്തോടെ അവിടെ നിന്നും ഇറങ്ങി.... അവിടുത്തെ എല്ലാം എല്ലാമായി മാറാൻ അവൾക്ക് അധികം സമയമൊന്നും വേണ്ടി വന്നില്ല... പേടിയോടെ താൻ കണ്ടിരുന്ന ഉപ്പയുടെ മിക്ക കാര്യങ്ങളും അവൾ അറിഞ്ഞു ചെയ്യാൻ തുടങ്ങി.. അത് കണ്ട് ഏറെ സന്തോഷിച്ചത് ശുഹൈബ് തന്നെയായിരുന്നു..
"കുറച്ചു മുന്നേ വിളിക്കണമായിരുന്നു അല്ലടി അവരെ..??
കള്ള ചിരിയോടെ കെട്ടിയോനെ നോക്കി മറിയുമ്മ പറഞ്ഞു..
"ഇത് തന്നെ ഞാൻ പറഞ്ഞു പറഞ്ഞു ശല്യമായിട്ടല്ലേ നിങ്ങള് സമ്മതിച്ചത്...??
"ഇനി അതുമിതും പറഞ്ഞു പഴയത് കുത്തി പൊക്കണ്ട... എനിക്കിപ്പോ മോനെ എടുത്ത് നടക്കാനും ഒപ്പം കളിക്കാനുമൊക്കെ തോന്നുന്നടി...."
"വല്ല വൈദ്യരെയും കണ്ട് ചികിത്സിക്കാൻ അന്നേ പറഞ്ഞതല്ലേ...??
"നമുക്ക് കാണിച്ചാലോ...??
"കാണിക്കാം... പിന്നെ ദീപ മോൾക്ക് ഉഴിച്ചിലെല്ലാം അറിയാമെന്ന്....??
"അതങ്ങനെ...??
"അവളുടെ അച്ഛൻ ഇതുപോലെ വൈദ്യരാണത്രേ..."
"ഇനി എന്നെ അവളെ കൊണ്ട് ഉഴിയിക്കാനാണോ...??
"അങ്ങനെ അല്ല പറഞ്ഞന്നെയുള്ളൂ.... ഞാനെന്തായാലും മോനോട് പറഞ്ഞു കാര്യങ്ങൾ ശരിയാക്കട്ടെ...."
ദീപ തന്നെയാണ്
💬 Comments
View all comments