Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]
എന്നെ അമ്മിക്ക് കൊടുക്കൂ. അല്ലെങ്കിൽ സാറും അമ്മിയും ഒരുമിച്ച് എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോ അതിലും എനിക്ക് സന്തോഷമേ ഉള്ളൂ. "
അതും പറഞ്ഞു ഗൽബി ചിരിച്ചുകൊണ്ട് താഴേക്ക് പോയി. ഞാൻ ചിരിച്ചുകൊണ്ട് ബാത്‌റൂമിലേക്കും. പിന്നെ വേഗം റെഡിയായി താഴേക്ക് ചെന്നു.. ഒരു വെള്ള കസവു മുണ്ടും ഒരു ഷർട്ടും ആണ് ഞാൻ ഉടുത്തത്.
അവിടെ എത്തിയപ്പോൾ ഞാൻ കണ്ടത് പൊന്നിന്റെ നിറത്തിന്റെ കരയുള്ള കസവു സാരിയും ഉടുത്തു നിൽക്കുന്ന ഫരിയും ഇന്ദുവും. എന്നെ കണ്ട ഉടനെ ഇന്ദു എന്നോട് ചോദിച്ചു.
"കിച്ചൂന് ചായ എടുക്കട്ടെ..? അതോ! അമ്പലത്തിൽ പോയി വന്നിട്ട് മതിയോ...? കുട്ടികൾ പറഞ്ഞു കിച്ചു അമ്പലത്തിൽ വരുന്നെന്ന്. "
ഇന്ദു എന്നോട് ചോദിച്ച ചോദ്യം കേട്ട് ഞാൻ ഗൽബിയെ നോക്കി
എന്നിട്ട് ഞാൻ പറഞ്ഞു.
"വന്നിട്ട് കുടിക്കാം. നിങ്ങൾ വേണമെങ്കിൽ ഇപ്പോൾ തന്നെ കുടിച്ചോളൂ. എനിക്ക് വന്നിട്ട് മതി . "
"ഞങ്ങൾക്കും ഇപ്പോൾ വേണ്ട. ഞങ്ങൾക്കും കിച്ചു ഏട്ടന്റെ കൂടെ അമ്പലത്തിൽ പോയി വന്നിട്ട് മതി. അല്ലേ ചേച്ചി." ആതു പറഞ്ഞു.
ഞാൻ മെല്ലെ വീട്ടിൽ നിന്നും മുറ്റത്ത് ഇറങ്ങി കാറിന്റെ അടുത്തേക്ക് നടന്നു. എന്നാൽ കാർ ആകെ വൃത്തികേടായി കിടക്കുക ആയിരുന്നു.. കാർ എടുത്തിട്ട് പോകാം എന്നാ ഞാൻ കരുതിയിരുന്നത്. കാറിന്റെ അവസ്ഥ കണ്ടപ്പോൾ ഞാൻ ഗൽബി പറഞ്ഞത് പോലെ നടക്കാം എന്ന് തീരുമാനിച്ചു.
"നമുക്ക് നടക്കാം കിച്ചു ഏട്ടാ.. കുറച്ചല്ലേ നടക്കാൻ ഉള്ളൂ. കിച്ചു ഏട്ടൻ ഇതിലെയൊക്കെ നടന്നിട്ട് കുറേ ആയിക്കാണില്ലേ..? വാ നമുക്ക് നടക്കാം."
ആതു എന്റെ അടുത്തേക്ക്
💬 Comments
View all comments