Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]
വന്നിട്ട് പറഞ്ഞു. കൂടെ ഗൽബിയും ഉണ്ടായിരുന്നു. അപ്പോഴും എന്റെ ഗൽബിയുടെ മുഖത്തു ഒരു നാണം ഉണ്ടായിരുന്നു.
"ഉം. " ഞാൻ മൂളി.
അപ്പോഴേക്കും ഫരിയും ഇന്ദുവും മുറ്റത്തേക്ക് ഇറങ്ങിയിരുന്നു. ആതു ഗൽബിയുടെ കൈയിൽ പിടിച്ച് മെല്ലെ നടന്നു . ഇന്ദുവും ഫരിയും തൊട്ട് പിന്നിലും. ഞാൻ അവരുടെയൊക്കെ പിന്നിലായി നടന്നു.
മുറ്റവും മുറ്റത്തേക്ക് എത്തുന്ന റോഡും ഞങ്ങളുടെ പറമ്പും എല്ലാം കഴിഞ്ഞു ഞങ്ങൾ മെയിൻ റോഡിൽ എത്തി. അപ്പോൾ ഗൽബി പിറകിലേക്ക് തിരിഞ്ഞു എന്നെ നോക്കി. ഞാൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് ചിരിച്ചു. അത് കണ്ട് അവളുടെ ചുണ്ടിലും ചിരി വിരിഞ്ഞു.
കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ഒരു ഇടവഴിയിൽ എത്തി. ആ ഇടവഴി അവസാനിക്കുന്നത് ഞങ്ങളുടെ വയലിൽ ആണ്. ആ വയൽ നിറയെ പച്ച വിരിച്ചു കിടക്കുകയാണ്. അവിടെ മുഴുവൻ നെൽ കൃഷിയാണ്. എല്ലാം പാട്ടത്തിന് കൊടുത്തതായിരിക്കും.
ആ വയലിന്റെ നടുവിലൂടെയുള്ള വരമ്പത്തു കൂടെ ഞങ്ങൾ നടന്നു.
ഞാൻ ആണ് മുന്നിൽ നടക്കുന്നത് എന്റെ പിറകിലായി ഗൽബിയും അവളുടെ പിന്നിലായി ആതുവും അവളുടെ പിന്നിലായി ഫരിയും ഫരിയുടെ പിന്നിലായി ഇന്ദുവും നടന്നു.
"വയലാണ് ചിലപ്പോൾ കാൽ തെന്നി വീഴും അതുകൊണ്ട് എന്റെ കൈയിൽ പിടിച്ചോ. " ഞാൻ പിന്നിലേക്ക് നോക്കിയിട്ട് ഗൽബിയോട് പറഞ്ഞു.
അങ്ങനെ പറഞ്ഞുകൊണ്ട് ഞാൻ എന്റെ കൈ പിന്നിലേക്ക് നീട്ടി. ഗൽബി എന്റെ മുഖത്തേക്ക് നോക്കി. അവളുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു. അവൾ എനിക്ക് നേരെ കൈ നീട്ടി. ഞാൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് മെല്ലെ നടന്നു.
ആദ്യം കണ്ട
💬 Comments
View all comments