0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]

Author : VaSco Read All Parts 5.5K

അന്ന് മുതൽ കാണുന്നതാണ് എന്റെ സുന്ദരിയുടെ ഈ ചിരി. ആരേയും മയക്കുന്ന പുഞ്ചിരി. ആ ചിരി കാണുമ്പോൾ തന്നെ അവളെ കെട്ടിപിടിച്ചു അവളുടെ ചുണ്ടിൽ ഉമ്മ വെക്കാൻ തോന്നും.

ആ വയൽ കഴിഞ്ഞാൽ നേരെ കയറുന്നത് വലിയൊരു പറമ്പിൽ ആണ്. അവിടെയാണ് അമ്പലം.

ഞാൻ ഗൽബിയുടെ കൈയും പിടിച്ചു നടക്കുന്നതിനിടയിൽ ആതു കേൾക്കാതെ മെല്ലെ അവളോട് ചോദിച്ചു.

"നടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ..? ഇപ്പോഴും വേദനയുണ്ടോ...? എന്റെ സുന്ദരി പെണ്ണിനെ ഞാൻ എടുത്തു നടക്കണോ..?"

ഗൽബി മെല്ലെ പിന്നിലേക്ക് നോക്കിയ ശേഷം എന്റെ കൈയിൽ മുറുക്കെ പിടിച്ചു. എന്നിട്ട് പറഞ്ഞു.

"ഞാൻ പിടിച്ച കൈ എന്റെ സാറിന്റെ ആണ്. അങ്ങനെയുള്ളപ്പോൾ എനിക്ക് നടക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല... ഈ കൈയിൽ ഞാൻ എപ്പോഴും സുരക്ഷിതയാണ്. "

ഞങ്ങൾ നടന്നു അമ്പല പറമ്പിൽ എത്തി. പിന്നെ അമ്പലത്തിന്റെ മുന്നിലും. അമ്പലത്തിന്റെ മുന്നിൽ ഉള്ള ആൽ തറയിൽ ഞാൻ ഇരുന്നു. എന്റെ അടുത്ത് ഗൽബിയേയും പിടിച്ചു ഇരുത്തി.

"കിച്ചു ഏട്ടൻ അമ്പലത്തിൽ കയറുന്നില്ലേ...? " ആതു ചോദിച്ചു.

"ഇല്ല നിങ്ങൾ പോയിട്ട് വാ. "

ഞാൻ പറഞ്ഞു. അവിടെ ഒരുപാട് ആളുകൾ വന്നിട്ടുണ്ടായിരുന്നു.

"എന്നാൽ ചേച്ചി വാ. നമുക്കു അമ്പലത്തിന്റെ ഉള്ളിൽ കയറാം." ആതു പറഞ്ഞു.

ആതു പറഞ്ഞത് കേട്ട് ഗൽബി എന്നെ നോക്കി. ഞാൻ അവളോട് പോയിക്കൊള്ളാൻ പറഞ്ഞു. ഗൽബി മെല്ലെ എഴുനേറ്റ് ആതുവിന്റെ കൂടെ അകത്തേക്ക് തൊഴാൻ പോയി. ഫരിയും ഇന്ദുവും വളരെ പതുക്കെയാണ് നടന്നു വരുന്നത്.

ഇന്ദുവിനെ കണ്ട ആരോ അവളോട് കുശാലം ചോദിക്കുന്നുണ്ട്. അവൾ എന്തോ

💬 Comments

View all comments