0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]

Author : VaSco Read All Parts 5.5K

പറഞ്ഞു ഫരിയെ പരിചയപെടുത്തി കൊടുക്കുന്നുണ്ട്. എന്ത് പറഞ്ഞിട്ടാണാവോ ..

ഞാൻ അവിടെ ഇരിക്കുന്നത് കണ്ട ഫരി വേഗം എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു.

"സാർ എന്താ ഇവിടെ ഇരുന്നത്. ഗൽബിയും ആതുവും എവിടെ..? "

"അവർ തൊഴാൻ ഉള്ളിലേക്ക് പോയി." അങ്ങനെ പറഞ്ഞ ശേഷം എന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് അഞ്ഞൂറിന്റെ നോട്ട് എടുത്തു ഫരിക്ക് കൊടുത്തിട്ട് പറഞ്ഞു.

"എന്തെങ്കിലും കഴിപ്പിക്കാൻ ഉണ്ടങ്കിൽ കഴിപ്പിച്ചോ.. "

"എന്ത് കഴിപ്പിക്കാൻ...? " ഫരി എന്നോട് ചോദിച്ചു.

അവളുടെ വയറിൽ നോക്കിയിട്ട് മെല്ലെ ഞാൻ പറഞ്ഞു.

"എന്റെ ഈ സുന്ദരിയുടെ വയറ് വേഗം വീർക്കാൻ വേണ്ടിയിട്ട്. കൂടെ എന്റെ ഗൽബി കുട്ടിയുടെയും വയറു വേഗം വീർപ്പിക്കാൻ വേണ്ടി. നമുക്ക് നല്ല ഒരുപാട് കുഞ്ഞുങ്ങളെ കിട്ടാൻ വേണ്ടി."..

ഞാൻ പറഞ്ഞത് കേട്ട് നാണത്തോട്ട് ഫരി ചുറ്റും നോക്കി. ഇന്ദുവിനെയാണ് ഫരി നോക്കിയത്. അപ്പോഴേക്കും ഇന്ദു അവിടെ എത്തിയതേ ഉള്ളൂ.

'കിച്ചു ഉള്ളിൽ വരുന്നില്ലേ..?" ഇന്ദു എന്റെ അടുത്ത് എത്തിയ ഉടനെ എന്നോട് ചോദിച്ചു.

"ഇല്ല." ഞാൻ പറഞ്ഞു.

"ഇവിടം വരെ വന്ന സ്ഥിതിക്ക് ഒന്ന് കയറി പ്രാർത്ഥിച്ചൂടെ..? " ഇന്ദു വീണ്ടും എന്നോട് ചോദിച്ചു.

"ഞാൻ ഇവിടെ വന്നു കുറേ പ്രാർത്ഥിച്ചതാ. എന്നാൽ അതൊന്നും ആരും കേട്ടില്ല. എന്റെ പ്രാർത്ഥനയോ എന്റെ കണ്ണ് നീരോ സ്വപ്നമോ ഒന്നും .. ആരും കണ്ടും ഇല്ല കേട്ടും ഇല്ല. മനുഷ്യനും ദൈവവും ആരും ഒന്നും കണ്ടില്ല. അല്ലെങ്കിൽ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു.. പിന്നെ ഇപ്പോൾ എന്തിന് വെറുതെ!!!.."

ഞാൻ ഇന്ദുവിന്റെ മുഖത്ത് നോക്കിയിട്ട് പറഞ്ഞു.

💬 Comments

View all comments