Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]
ഞാൻ എന്താണ് അങ്ങനെ പറഞ്ഞത് എന്ന് ഫരിക്ക് മനസ്സിലായില്ല എങ്കിലും ഇന്ദുവിന് എല്ലാം മനസ്സിലായി.
ഞാൻ പറഞ്ഞത് കേട്ട് ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു. അവൾ വേഗം കണ്ണുനീർ തുടച്ചിട്ട് അകത്തേക്ക് പോയി. കൂടെ ഫരിയും.
ഞാൻ അവിടെ തന്നെ ഇരുന്നു. എന്നെ മനസ്സിലായ ആരൊക്കെയോ വന്നു എന്നോട് വിശേഷം ചോദിച്ചു. അപ്പോഴാണ് എന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്. ഞാൻ ഫോൺ എടുത്തു നോക്കി. ചേച്ചി ആയിരുന്നു വിളിക്കുന്നത്. ഞാൻ ഫോൺ എടുത്തു. ഉടനെ ചേച്ചി വിളിച്ചു.
"കിച്ചൂ.. മോനെ "
"ആ ചേച്ചി." ഞാൻ പറഞ്ഞു.
"ചേച്ചിക്ക് ഒരുപാട് സന്തോഷം ആയെടാ മോനെ. അവൾ ഇന്ദു എന്നെ ഇന്നലെ രാത്രിയിൽ വിളിച്ചിരുന്നു. അവൾ എന്നോട് എല്ലാം പറഞ്ഞു. അവൾ ഒരുപാട് സന്തോഷത്തിൽ ആണ്. അടുത്ത കാലത്തൊന്നും അവൾ ഇങ്ങനെ സന്തോഷത്തോടെ എന്നോട് സംസാരിച്ചിട്ടില്ല.. അവൾ പറഞ്ഞത് കേട്ടപ്പോൾതന്നെ ഞാൻ എന്റെ കിച്ചൂനെ വിളിക്കാൻ ഇരുന്നതാ. അവൾ പറഞ്ഞു വേണ്ടെന്ന് . കിച്ചുവിന് ക്ഷീണം കാണും . കിച്ചു ഉറങ്ങിക്കോട്ടെ എന്ന് പറഞ്ഞത് കൊണ്ടാ ഞാൻ എന്റെ മോനെ ഇന്നലെ രാത്രിയിൽ തന്നെ വിളിക്കാതിരുന്നത്.. എന്തായാലും ചേച്ചിക്ക് ഒരുപാട് സന്തോഷം ആയി. ചേച്ചിക്ക് മോനെ കാണണം. ചേച്ചി വേഗം വരും. ഇതൊക്കെ കേട്ടിട്ടും ഇനിയും ചേച്ചിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല. മോൻ ചേച്ചിയെ കാണാതെ പോകരുതേ..."
ഒറ്റ ശ്വാസത്തിൽ ചേച്ചി പറഞ്ഞു. ചേച്ചിയുടെ വാക്കുകളിൽ. മോനെ എന്നുള്ള ചേച്ചിയുടെ വിളിയിൽ ആ സന്തോഷവും സ്നേഹവും കാണാം. അല്ലെങ്കിലും ഞാനും ചേച്ചിയും കുഞ്ഞുനാൾ തൊട്ട് വളരെ സ്നേഹത്തോടെ കഴിഞ്ഞതായിരുന്നു.
💬 Comments
View all comments