Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]
എല്ലാം ഇല്ലാതായത് ഇന്ദുവിന്റെ കല്ല്യാണം മുതൽ ആണ്. അതൊക്കെ പോട്ടെ നമുക്ക് കാര്യത്തിലേക്ക് വരാം. ഞാൻ ചേച്ചിയോട് പറഞ്ഞു.
"ചേച്ചി പതിയെ വന്നാൽ മതി. ഞാൻ കുറച്ചു ദിവസം ഇവിടെ കാണും. ചേച്ചിയെ കണ്ടിട്ടേ ഞാൻ പോകുള്ളൂ..."
"എന്നാലും ചേച്ചിയുടെ സങ്കടം പോകുന്നില്ലെടാ മോനെ. എന്റെ മോൻ എത്ര നാള് കൂടിയാ ഒരു ഓണം ഉണ്ണാൻ വരുന്നത്. എന്നിട്ട് മോന്റെ കൂടെ ഇരുന്ന് ചേച്ചിക്ക് ഓണം ഉണ്ണാൻ കഴിഞ്ഞില്ലല്ലോ...? ആഹ്! മോനെ കിച്ചൂ... എന്റെ മോൻ ആ പാവം ആതുമോളോട് ദേഷ്യപ്പെടരുത്. അവൾ ഒരു പാവമാണ്. . പിന്നെ ഒരു കാര്യം ഇന്ന് ഓണം മാത്രമല്ല. ആതുമോളുടെ പിറന്നാൾ കൂടെയാണ്. എന്റെ മോൻ അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം. മോൻ ആതൂന് പുതിയ ഡ്രെസ്സ് ഒക്കെ എടുത്തു കൊടുത്തെന്നു അവൾ പറഞ്ഞു. ഓണക്കോടിയും പിറന്നാൾ കോടിയും എല്ലാം. . ആതൂന് മാത്രം അല്ല അവൾക്കും . അതൊക്കെ കേട്ടപ്പോൾ ചേച്ചിയുടെ സന്തോഷം അടക്കാൻ പറ്റുന്നില്ല."
ഞാൻ ഒന്നും പറയാതെ മെല്ലെ ഒന്ന് ചിരിച്ചു. അപ്പോൾ ചേച്ചി എന്നോട് ചോദിച്ചു.
" എന്താ എന്റെ മോൻ ഒന്നും മിണ്ടാത്തത്...? എന്റെ മോൻ ചേച്ചിക്ക് ഒന്നും വാങ്ങിയില്ലേ... വരുണിനും കാവേരിക്കും ഒന്നും. നിനക്ക് അവരെയൊക്കെ ഓർമ്മയുണ്ടോ ...? എന്റെ മക്കളെ.. "
"ഉണ്ട് ചേച്ചി. എനിക്ക് എല്ലാം ഓർമ്മയുണ്ട്. അങ്ങനെ എല്ലാം മറക്കാൻ എനിക്ക് കഴിയുമായിരുന്നെങ്കിൽ ഞാൻ മുൻപ് തന്നെ തിരിച്ചു ഇവിടെ വരില്ലായിരുന്നോ..? അങ്ങനെ എല്ലാം ഒന്നും മറക്കാൻ എനിക്ക് കഴിയില്ല ചേച്ചി. പ്രത്യേകിച്ച് ഒരുപാട് സ്നേഹിച്ചവരെ മറക്കാൻ ഒന്നും
💬 Comments
View all comments