0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]

Author : VaSco Read All Parts 5.5K

ഞാൻ പഠിച്ചിട്ടില്ല."

ഞാൻ പറഞ്ഞു.

"മോനെ കിച്ചൂ.. നീ ഇപ്പോഴും അവളെ...!!? ഇനിയും നീ അതും മനസ്സിൽ കൊണ്ട് നടക്കുകയാണോ..? "

"ഏയ്‌! ഇല്ല ചേച്ചി. അത് മറന്നേക്ക്. ഞാൻ പറഞ്ഞു വന്നപ്പോൾ അങ്ങനെ എന്തൊക്കെയോ പറഞ്ഞു പോയി. എന്നെ ഉള്ളൂ. എന്റെ മനസ്സിൽ ഒന്നും ഇല്ല." ഞാൻ പറഞ്ഞു.

"ഏയ്‌! അല്ല. എന്റെ മോനെ ഈ ചേച്ചിക്ക് നന്നായി അറിയാം. അന്ന് മുതൽ അല്ലേ മോൻ ചേച്ചിയോടും പിണങ്ങി നടന്നത്. അമ്മ പോകുന്നതിനു മുൻപ് എത്ര വട്ടം എന്റെ മോനോട് പറഞ്ഞതാ ഒരു വിവാഹം കഴിക്കാൻ. അമ്മ ഒരുപാട് ആഗ്രഹിച്ചതും ആണ് എന്റെ മോന്റെ വിവാഹം. എന്റെ മോൻ വിശ്വസിക്കുമോ എന്ന് അറിയില്ല എന്നാലും അച്ഛനും അത് ആഗ്രഹിച്ചിരുന്നു.. എന്നിട്ടും നീ സമ്മതിച്ചില്ലല്ലോ.. അതുകൊണ്ടല്ലേ ഇന്നും നീ വിവാഹം കഴിക്കാതെ നടക്കുന്നത്. എന്റെ മോന് ഇപ്പോൾ എത്ര വയസ്സയെന്നാ....! ചേച്ചി നാട്ടിൽ വരട്ടെ!. ചേച്ചി നാട്ടിൽ വന്നിട്ട് ചില തീരുമാനങ്ങൾ എടുക്കുന്നുണ്ട്. മോൻ അതിന് സമ്മതിച്ചാൽ മാത്രം മതി."

അതും പറഞ്ഞു ചേച്ചി ഫോൺ വെച്ചു.

ഞാൻ അവിടെ തന്നെ ഇരുന്നു. അപ്പോഴാണ് ആതു ഓടി എന്റെ അടുത്തേക്ക് വന്നത്. എന്റെ അടുത്ത് എത്തിയ ഉടനെ അവളുടെ കൈയിൽ ഇരുന്ന പ്രസാദത്തിൽ നിന്നും കുറച്ചു ചന്ദനം എടുത്ത് എന്റെ നെറ്റിയിൽ തൊട്ടിട്ടു പറഞ്ഞു.

"കിച്ചു ഏട്ടൻ തൊഴാൻ വന്നില്ലെങ്കിലും കിച്ചു ഏട്ടന് വേണ്ടി ഞാൻ പ്രാർത്ഥിച്ചു. അതുകൊണ്ട് ഇത്തിരി പ്രസാദം ഇവിടെ നെറ്റിയിൽ ഇരുന്നോട്ടെ. മായിച്ചു കളയല്ലേ.."

ഞാൻ അവളെ നോക്കി ചിരിച്ചു. എന്നിട്ട് ചോദിച്ചു.

💬 Comments

View all comments