Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]
" പ്രാർത്ഥിച്ചു കഴിഞ്ഞോ..? എന്നിട്ട് അവരൊക്കെ എവിടെ..? തിരിച്ചു പോകാറായില്ലേ..?"
"കിച്ചു ഏട്ടന് പോകാൻ തിരക്കായോ..? കിച്ചു ഏട്ടന് വിശക്കുന്നുണ്ടാകും അല്ലേ..? ഇവിടെ പായസം കഴിപ്പിച്ചിട്ടുണ്ട്. അവർ അത് വാങ്ങാൻ നിൽക്കുകയാ. അത് കിട്ടിയ ഉടനെ പോകാം കിച്ചു ഏട്ടാ." ആതു പറഞ്ഞു.
ഞാൻ ചിരിച്ചു കൊണ്ട് പോക്കറ്റിൽ നിന്നും ഒരു അഞ്ഞൂറ് രൂപ കൂടെ എടുത്തിട്ട് അവളുടെ കൈയിൽ കൊടുക്കാൻ നോക്കികൊണ്ട് പറഞ്ഞു.
"ഇന്നാ ഇത് വെച്ചോ. എന്നിട്ട് എന്താ വേണ്ടത് എന്ന് വെച്ചാൽ കഴിപ്പിച്ചോ."
എന്നാൽ അത് വാങ്ങാൻ കൂട്ടാക്കാതെ ആതു. പറഞ്ഞു.
"വേണ്ട കിച്ചു ഏട്ടാ. അമ്മയുടെ കൈയിൽ ഉണ്ടായിരുന്നു. എങ്കിലും അമ്മയെകൊണ്ട് കൊടുക്കാൻ അമ്മി സമ്മതിച്ചില്ല. അമ്മി പറഞ്ഞു കിച്ചു ഏട്ടൻ പൈസ തന്നിട്ടുണ്ട് . എന്ത് വേണമെങ്കിലും കഴിപ്പിച്ചോളാൻ പറഞ്ഞിട്ടെന്ന്. പിന്നെ എനിക്ക് ഇപ്പോൾ എന്തിനാ കിച്ചു ഏട്ടാ പൈസ തരുന്നത്.".
അപ്പോൾ എനിക്ക് എന്റെ ഫരിയെ കുറച്ചു അഭിമാനം തോന്നി. അവളെ കെട്ടിപിടിച്ചു ഉമ്മ വെക്കാൻ തോന്നി.
"ഞാൻ വേഗം വരാം കിച്ചു ഏട്ടാ.." അങ്ങനെ പറഞ്ഞിട്ട് ആതു തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവളെ വിളിച്ചു.
"മോളെ ആതു. ' പിറന്നാൾ ആശംസകൾ മോളെ. എന്റെ ആതുമോൾക്ക് ഇനിയും ഇനിയും ഒരുപാട് പിറന്നാൾ ആഘോഷിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ."
ഞാൻ പറഞ്ഞത് കേട്ട് ആതുവിന്റെ കണ്ണ് നിറഞ്ഞു. എന്നിട്ട് അവൾ പറഞ്ഞു.
"താങ്ക്സ് കിച്ചു ഏട്ടാ. എനിക്ക് ഒരുപാട് സന്തോഷം ആയി. എനിക്ക് ഇതിലും വലിയൊരു സമ്മാനം ഇനി കിട്ടാൻ ഇല്ല. ഇതിന് പകരം ആയി കിച്ചു
💬 Comments
View all comments