0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]

Author : VaSco Read All Parts 5.5K

ഏട്ടന്റെ കവിളിൽ ഞാൻ ഒരു ഉമ്മ തന്നേനെ. പക്ഷെ ഇവിടെ ആയിപോയി."

അങ്ങനെ പറഞ്ഞു ചിരിച്ച ശേഷം അവൾ വീണ്ടും പറഞ്ഞു.

"ഇപ്പോൾ എന്റെ വല്യമ്മയും ഇവിടെ വേണമായിരുന്നു. വല്യമ്മയും ഒരുപാട് സന്തോഷിച്ചേനെ. ഇനി എന്റെ എല്ലാ പിറന്നാളിനും കിച്ചു ഏട്ടൻ എന്റെ കൂടെ ഉണ്ടാവണം. കിച്ചു ഏട്ടൻ വരില്ലേ ഇനി എന്നും. എന്റെ പിറന്നാളിന്. .".

" വരും. " ഞാൻ പറഞ്ഞു. അത് കേട്ട് സന്തോഷത്തോടെ ആതു അമ്പലത്തിന്റെ അകത്തേക്ക് ഓടി.

ഞാൻ എന്റെ പഴയൊരു പിറന്നാൾ ഓർത്തു. ഒരു കുട്ടിക്കാലം.

"ഇന്ദൂ. നാളെയാണ് എന്റെ പിറന്നാൾ. ഇന്ദു എനിക്ക് എന്ത് പിറന്നാൾ സമ്മാനം ആണ് തരുന്നേ..?" ഞാൻ ഇന്ദുവിനോട് ചോദിച്ചു.

"കിച്ചൂന് ഞാൻ എന്ത് സമ്മാനം ആണ് തരിക. സമ്മാനം തരാൻ എന്റെ കൈയിൽ ഒന്നും ഇല്ലല്ലോ കിച്ചൂ." ഇന്ദു എന്നോട് പറഞ്ഞു.

"അതൊന്നും എനിക്ക് അറിയേണ്ട. ഇന്ദു എനിക്ക് പിറന്നാൾ സമ്മാനം തന്നേ പറ്റൂ. "

ഞാൻ ഇന്ദുവിനോട് പറഞ്ഞു. അങ്ങനെ പിറന്നാൾ ദിവസം ഞാനും ഇന്ദുവും ചേച്ചിയും ഒരുമിച്ചാണ് അമ്പലത്തിൽ വന്നത്. തൊഴുതു കഴിഞ്ഞപ്പോൾ ചേച്ചി എന്റെ പേരിൽ പായസം കഴിപ്പിക്കാൻ പോയി. ആ സമയം ഇന്ദുവിനോട് ഞാൻ ചോദിച്ചു.

"എവിടെ എന്റെ പിറന്നാൾ സമ്മാനം. "

അത് കേട്ട് ഇന്ദു എന്റെ കൈ പിടിച്ചു അമ്പല കുളത്തിന്റെ കരയിലേക്ക് പോയി. അവിടെ എത്തിയ ശേഷം ഇന്ദു ചുറ്റും നോക്കി . പിന്നെ ഇന്ദു എന്റെ കവിളിൽ പിടിച്ചിട്ട് എന്റെ ഇരു കവിളിലും ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു

"ഇതേ

💬 Comments

View all comments