0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]

Author : VaSco Read All Parts 5.5K

ഇന്ദുവിന് ഇന്ദൂന്റെ കിച്ചൂന് പിറന്നാൾ സമ്മാനം ആയി തരാൻ ഉള്ളൂ.." അതും പറഞ്ഞു അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് ഓടി. അവളുടെ കണ്ണിൽ കണ്ണ് നീരിന്റെ മണി മുത്തുകൾ തിളങ്ങുന്നുണ്ടായിരുന്നു.

ആ പഴയ പിറന്നാൾ സമ്മാനം ഓർത്തു കൊണ്ട് ഞാൻ അമ്പലത്തിലെ കുളത്തിന്റെ കരയിലേക്ക് നടന്നു. കുളത്തിന്റെ അടുത്ത് എത്തിയപ്പോൾ..

പിന്നിൽ നിന്നും ഒരു വിളി ഞാൻ കേട്ടു .

"കിച്ചൂ..." ഇന്ദു ആയിരുന്നു. ഞാൻ അവളെ നോക്കി ചിരിച്ചു.

ഞാൻ ചിരിക്കുന്നത് കണ്ട് അവൾ ഞെട്ടി കാണും. അവളുടെ നോട്ടത്തിൽ അത് ഉണ്ടായിരുന്നു.

അവൾ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു..

"കിച്ചൂ . കിച്ചൂന് വിശക്കുന്നുണ്ടോ..? ഉണ്ടെങ്കിൽ കിച്ചു ആതു മോളേയും ഗൽബി മോളേയും കൂട്ടി വീട്ടിലേക്ക് നടന്നൊ. ആതുമോൾ കിച്ചൂന് കഴിക്കാൻ എടുത്തു തരും .. ഞാനും ചേച്ചിയും പായസം വാങ്ങിയിട്ട് വരാം."

അപ്പോഴും ഞാൻ അവളെ നോക്കി ചിരിച്ചു.

"എന്താ കിച്ചു ഇങ്ങനെ ചിരിക്കുന്നത്..?" അവൾ എന്നോട് ചോദിച്ചു.

ഞാൻ ആ കുളപ്പടവിന്റെ ഒരു മൂലയിലേക്ക് നോക്കിയിട്ട് അറിയാതെ ഇന്ദുവിനോട് പറഞ്ഞു..

"ഇന്ദൂന് ആ സ്ഥലം ഓർമ്മയുണ്ടോ..? അവിടെ വെച്ച് എനിക്ക് ഒരുപാട് പിറന്നാൾ സമ്മാനം കിട്ടിയിട്ടുണ്ട്. ഇവിടെ വന്നാൽ എപ്പോഴും ഞാൻ ആ പിറന്നാൾ സമ്മാനം ഓർക്കും. "

ഇന്ദു എന്റെ മുഖത്തു തന്നെ നോക്കി. എന്നിട്ട് ചോദിച്ചു.

"കിച്ചു ഒന്നും മറന്നിട്ടില്ല അല്ലേ..?"

"ഇല്ല. ഞാൻ എങ്ങനെ അതൊക്കെ മറക്കും. എന്റെ ജീവിതത്തിലെ നല്ല നാളുകൾ അത് മാത്രം ആയിരുന്നല്ലോ.. ഞാൻ സന്തോഷിച്ച നാളുകൾ. ജീവിക്കാൻ എനിക്ക് കൊതി തോന്നിയ

💬 Comments

View all comments