Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]
നാളുകൾ. ഞാൻ എന്റെ എല്ലാ പിറന്നാളിനും ഇന്ദു എനിക്ക് തരാറുണ്ടായിരുന്ന ആ സമ്മാനം ഓർക്കും "
ഇന്ദു ഒന്നും മിണ്ടാതെ എന്നെ നോക്കി അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി. ഞാൻ അവളോട് പറഞ്ഞു.
"ഇന്ദൂ. ആ കണ്ണ് തുടയ്ക്ക്. ഇല്ലെങ്കിൽ ആരെങ്കിലും കാണും."
ഇന്ദു വേഗം കണ്ണ് തുടച്ചിട്ട് ചോദിച്ചു .
"ഇപ്പോഴും കിച്ചൂന് എന്നോട് ദേഷ്യം ഉണ്ടോ..?"
"ഏയ്. ഇല്ല. ഇന്ദു. എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല. ഉണ്ടെങ്കിൽ അത് എന്നോട് മാത്രം ആണ്. എന്റെ വിധിയെ ഓർത്ത്. പക്ഷെ ഇന്ദു ഇപ്പോൾ എനിക്ക് അങ്ങനെ സങ്കടം ഒന്നും ഇല്ല കേട്ടോ. ഇപ്പോൾ ഞാൻ ഹാപ്പിയാണ്. "
"കിച്ചു. ഇനിയെങ്കിലും ഞാൻ പറഞ്ഞാൽ കിച്ചു ഒരു കാര്യം വിശ്വസിക്കുമോ...? ആളുകൾ പറയും പോലെ ഒന്നും. ഞാൻ. ..." ഇന്ദു പറഞ്ഞു തുടങ്ങുമ്പോഴേക്കും ഞാൻ പറഞ്ഞു.
"ഇന്ദൂ. മതി. വീണ്ടും അത് തന്നെ പറയേണ്ട. ഇനിയും അത് തന്നെ പറഞ്ഞു വെറുതെ.."
അപ്പോഴാണ് അവിടെ വന്ന ആതു ഞങ്ങളോട് പറഞ്ഞത്.
". അമ്മയും കിച്ചു ഏട്ടനും ഇവിടെ നിൽക്കുകയായിരുന്നോ..?. അമ്മേ. പോകാം. പായസം കിട്ടി. വാ കിച്ചു ഏട്ടാ. നമുക്ക് പോകാം. "
ഇന്ദു വേഗം കണ്ണ് തുടച്ചിട്ട് പറഞ്ഞു
"വാ പോകാം. പായസം അമ്മ പിടിച്ചോളാം . വീട്ടിൽ എത്തിയിട്ട് കഴിക്കാം."
ഞങ്ങൾ വീട്ടിലേക്കു നടന്നു. ഇത്തവണ ഇന്ദു മുന്നിൽ നടന്നു. ചൂട് പായസം ആയിരുന്നു അവളുടെ കൈയിൽ ഉണ്ടായിരുന്നത്. അതിനേക്കാൾ ഏറെ അവളുടെ ഉള്ളിലും ചൂട് കാണും. അവൾ പറയാൻ വന്നത്
💬 Comments
View all comments