0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]

Author : VaSco Read All Parts 92.2K

എന്റെ  ഫരിയുടെ നമ്പർ  ആയിരുന്നു.

ഞാൻ  ഫോൺ  എടുത്ത ഉടനെ  ....

"ഹലോ.. കിച്ചു ഏട്ടാ  ഗൽബി ചേച്ചിക്ക്  എങ്ങനെ ഉണ്ട്....?  ചേച്ചിക്ക്  വയറു സുഖം  ഇല്ല  എന്നാ പറഞ്ഞത്. " 

അങ്ങനെ പറഞ്ഞ ശേഷം  ചിരിച്ചുകൊണ്ട്  പറഞ്ഞു.

"ചേച്ചിക്ക്  ടോയ്‌ലറ്റിൽ പോകണം  എന്ന്  പറഞ്ഞിരുന്നു."

"ഏയ്‌! അവൾക്ക്  കുഴപ്പം  ഒന്നും  ഇല്ല.  എങ്കിലും  കുറച്ചു  സമയം കിടക്കട്ടെ എന്ന്  പറഞ്ഞു.  അവിടെ കിടക്കുന്നുണ്ട്.  ഞാൻ  ഫോൺ  അവൾക്ക്  കൊടുക്കാം.."

"ഗൽബി.  നിനക്കാ ഫോൺ. "  ഞാൻ  ഫോൺ  ഗൽബിക്ക്  നീട്ടികൊണ്ട് കുറച്ചു ഉറക്കെ തന്നെ പറഞ്ഞു.

  അതിന് ശേഷം  നേരത്തെ  വാങ്ങിയ മിട്ടായിയും  ലഡുവും  ജിലേബിയും  മറ്റും എല്ലാം  എടുത്തു  ഡൈനിങ് ടേബിളിൽ  കൊണ്ട്  പോയി വെച്ചു പുറത്തേക്ക്  ഇറങ്ങി.. ആ  സമയം  ഗൽബി  ആതുവുമായി  ഫോണിൽ  സംസാരിക്കുകയായിരുന്നു.

"എന്തായി  ചേച്ചി. റെഡിയായോ... ഞാൻ  അങ്ങോട്ട് വരണോ...?  ഇവിടെ  കുട്ടികളുടെ  പാട്ട് മത്സരം തുടങ്ങാൻ  പോകുന്നേ  ഉള്ളൂ.  "

" ഏയ്‌.  വേണ്ട  ആതു. ഞങ്ങൾ കുറച്ചു  കഴിഞ്ഞു  അങ്ങോട്ട് തന്നെ വരും. "

"'എന്നാ  ശരി ചേച്ചി കുട്ടികളുടെ  പാട്ട് മത്സരം ഇപ്പോൾ തുടങ്ങും.  ആ പിന്നെ!  അമ്മ  അവിടേക്ക്  വരുന്നുണ്ട്. അമ്മയ്ക്ക്  കുറേ ജോലി  ഉണ്ട് പോലും. പിന്നെ ചേച്ചിയെ  കാണാത്തത് കൊണ്ട് ചോദിച്ചു.  അമ്മി  എന്റെ കൂടെ ഉണ്ട്. "

അത്രയും പറഞ്ഞു ആതു ഫോൺ വെച്ചു.

"സാറേ ഇന്ദു ചേച്ചി ഇങ്ങോട്ട്  വരുന്നുണ്ട്. ഇപ്പോൾ എന്തു ചെയ്യും.  ഇന്ദു ചേച്ചിക്ക് ഇവിടെ  കുറേ  പണിയുണ്ട്  പോലും. പിന്നെ എന്നെ  കാണാത്തത്

💬 Comments

View all comments