Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]
കൊണ്ട് ചോദിച്ചു. എന്നാ ആതു പറഞ്ഞത്."
ഗൽബി പുറത്തേക്ക് വന്നിട്ട് എന്നോട് ചോദിച്ചു.
"എന്നിട്ട് അവൾ എന്ത് പറഞ്ഞു. നീ ഇങ്ങ് വന്നെന്ന് ഇന്ദുവിനോട് പറഞ്ഞോ.."
"പറഞ്ഞു കാണില്ലേ..!!? പറയാതിരിക്കുമോ..."
"എന്നാ. ഒരു കാര്യം ചെയ്. എന്റെ സുന്ദരി പോയി കിടന്നൊ. ബാക്കിയൊക്കെ ഞാൻ നോക്കിക്കൊള്ളാം. "
അങ്ങനെ പറഞ്ഞശേഷം ഞാൻ ഫോണും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി. ഗൽബി അകത്തേക്കും പോയി.
കഴുകാൻ ഉള്ള തുണിയൊക്കെ നനച്ചിടാം എന്ന് കരുതിയായിരിക്കും ഇന്ദു വരുന്നത്. ഇന്ദു തുണി നനച്ചിടുന്ന സമയം കൊണ്ട് ബാക്കി പണിയൊക്കെ തീർക്കാം. ഞാൻ കരുതി.
നിമിഷനേരത്തിൽ തന്നെ ഇന്ദു അവിടെ എത്തി. അവൾ ഓടിയാണ് വന്നത്. എന്റെ അടുത്ത് എത്തിയ ഉടനെ അവൾ ചോദിച്ചു.
"എന്താ... എന്താ... എന്താ ഗൽബി മോൾക്ക് പറ്റിയത്...? കിച്ചുവും ഗൽബി മോളും വീട്ടിലേക്ക് തിരിച്ചു പോയെന്നും . ഗൽബി മോൾക്ക് വയറിന് സുഖം ഇല്ലെന്നും ആതു പറഞ്ഞല്ലോ.. എന്താ എന്താ ഗൽബി മോൾക്ക് പറ്റിയത്...? "
"ഏയ്! അവൾക്ക് പ്രശ്നം ഒന്നും ഇല്ല. അവൾ ബാത്‌റൂമിൽ പോകണം എന്ന് പറഞ്ഞു. ഞങ്ങൾ ഇങ്ങോട്ട് വന്നു. അത്രയേ ഉള്ളൂ.. വേറെ പ്രശ്നം ഒന്നും ഇല്ല. " ഞാൻ പറഞ്ഞു.
"ആണോ.... ആ പെണ്ണ് പറഞ്ഞത് കേട്ട് ഞാൻ ആകെ പേടിച്ചു പോയി. ഞാൻ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് ഗൽബി മോൾക്ക് എന്തെങ്കിലും പറ്റിയാൽ കിച്ചു എന്നെ......."
അത്രയും പറഞ്ഞു നിർത്തിയ ശേഷം എന്റെ കണ്ണിൽ തന്നെ നോക്കികൊണ്ട് ഇന്ദു ചോദിച്ചു..
"ആ! അതൊക്കെ പോട്ടെ. എന്നിട്ട് ഗൽബി മോള് എവിടെ...?
💬 Comments
View all comments