Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 2 [ഏകൻ]
ഇവിടെ ഒരുപാട് ജോലി ഉണ്ട്. ഈ അടുക്കളയിൽ പണിയെടുത്താൽ വിയർക്കുകയൊക്കെ ചെയ്യും."
"ഓഹ് പിന്നെ!!! അത് എനിക്കും അറിയാം."
എന്ന് പുച്ഛം നിറഞ്ഞ ഭവത്തോടെ പറഞ്ഞ ശേഷം ഗൽബി ചോദിച്ചു.
" അമ്മിയിത് എന്താ ഉണ്ടാക്കുന്നത്.? നല്ല മണം ഉണ്ടല്ലോ..? "
അങ്ങനെ ചോദിച്ചു കൊണ്ട്. ഗൽബി പാത്രത്തിൽ കൈയിട്ട് എടുക്കാൻ നോക്കി.
"അത് തൊട്ട് നാശമാക്കാതെ.. അത് സാറിന് ഉള്ളതാ.." ദീദി പറഞ്ഞു.
"സാറിനോ? ഏത് എന്റെ ട്യൂഷൻ സാറിനോ? എന്ത്..? ..?"
" ആ അതേ നിന്റെ ട്യൂഷൻ സാറിന് തന്നെ. ഇത് ഇത്തിരി മധുരപ്പേട ആണ്. . സാർ നാളെ നാട്ടിൽ പോകുകയാണ് എന്ന് പറഞ്ഞില്ലേ.? അപ്പോൾ എന്തെങ്കിലും കൊടുത്തു അയക്കേണ്ടേ ? അതിന് ഉണ്ടാക്കുന്നതാ."
"എന്നിട്ട് അമ്മി എന്നോട് ഒന്നും പറഞ്ഞില്ലല്ലോ? ഇങ്ങനെ ഒന്ന് ഉണ്ടാക്കുന്നത് പറഞ്ഞിരുന്നെങ്കിൽ ഞാൻ സഹായിക്കുമായിരുന്നല്ലോ?"
"അതിന് എന്റെ മോളെ ഒന്ന് നേരാം വണ്ണം കണ്ടിട്ട് വേണ്ടേ.. ഒന്നുകിൽ കൂട്ടുകാരിയുടെ അടുത്ത് അല്ലെങ്കിൽ ട്യൂഷൻ എന്ന് പറഞ്ഞു സാറിന്റെ അടുത്ത്. എന്നിട്ട് സാർ പറയുന്നത് വല്ലതും മോള് ശരിക്കും അനുസരിക്കുന്നുണ്ടോ..? വല്ലതും പഠിക്കുന്നുണ്ടോ..? "
"അത് അമ്മി സാറിനോട് തന്നെ പോയി ചോദിച്ചു നോക്ക്. ഞാൻ നന്നായി പഠിക്കുന്നുണ്ടോ എന്ന്..? സാറ് പറയുന്നതൊക്കെ അതുപോലെ ഞാൻ അനുസരിക്കുന്നുണ്ട്. ശരിക്കും പഠിക്കുന്നും ഉണ്ട്. പഠിച്ചതൊക്കെ ഞാൻ സാറിനെ ചെയ്തു കാണിക്കുന്നുണ്ട്."
"പഠിച്ചാൽ നല്ലത്. സാറിന് സമയം കിട്ടുമ്പോൾ ഒക്കെ പോയി നന്നായി പഠിക്കാൻ നോക്ക്. പിന്നെ നിന്റെ കെട്ട് കഴിഞ്ഞാൽ ഇതുപോലെ പഠിക്കാൻ പറ്റും എന്നൊന്നും ഉറപ്പില്ല. അതുവരെ
💬 Comments
View all comments