Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 2 [ഏകൻ]
പഠിച്ചോ.."
"അതിന് ഞാൻ കെട്ടാൻ ഒന്നും പോകുന്നില്ല. എന്നെ കെട്ടിക്കുകയും വേണ്ട. ഞാൻ അമ്മിയെ വിട്ട് എവിടേയും പോകില്ല. പിന്നെ എന്റെ സാറിനേയും"
"സാറിനേയും വിട്ട് പോകില്ലേ...?"
"ഇല്ല. സാറിനേയും വിട്ട് പോകില്ല.. സാറല്ലേ ഇപ്പോൾ എന്നെ നന്നായി പഠിപ്പിക്കുന്നത്. പിന്നെ എനിക്ക് വേണ്ടുന്നത് ഒക്കെ സാർ തരുന്നും ഉണ്ട്. അതുകൊണ്ട് സാറിനെ വിട്ടും ഞാൻ പോകില്ല."
ദീദി ചിരിച്ചു.
എന്നിട്ട് ചോദിച്ചു.
"അപ്പോൾ സാർ ഇവിടുന്ന് പോയാലോ..?"
"സാറിന്റെ കൂടെ ഞാനും പോകും."
"അതിന് നീ ആരാ സാറിന്റെ..? സാറിന്റെ കൂടെ പോകാൻ നീ സാറിന്റെ ഭാര്യയോ ?"
" അല്ല. ഞാൻ സാറിന്റെ വെ "
ഞാൻ സാറിന്റെ വെപ്പാട്ടി എന്നാണ് ഗൽബി പറയാൻ പോയതെങ്കിലും വെ എന്ന് പറഞ്ഞ ശേഷം പറഞ്ഞു.
"ഞാൻ സാറിന്റെ വേലക്കാരി. സാർ പറയുന്നത് എന്തും അനുസരിക്കുന്ന വേലക്കാരി"
ദീദി വീണ്ടും ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"അതൊക്കെ നമുക്ക് വഴിയേ നോക്കാം. ഇപ്പോൾ സാറിന്റെ വെ.. വേലക്കാരി പോയി കുളിച്ചു വാ. എന്നിട്ട് കാപ്പിയിട്ട് സാറിന് കൊണ്ടുപോയി കൊടുക്ക്. കൂടെ ഈ മധുരപ്പേടയും "
"ഇതൊക്കെ എന്തിനാ അമ്മി ഉണ്ടാക്കിയത്.? എന്റെ സാറിന് ഞാൻ അല്ലേ ഉണ്ടാക്കി കൊടുക്കേണ്ടത്. ഞാനാണ് സാറിന്റെ വേലക്കാരി. ?"
"അതിന് അമ്മിയുണ്ടാക്കി കൊടുത്താൽ എന്താ പ്രശ്നം.? അമ്മിയും സാറിന്റെ കീഴിലാ ജോലി ചെയ്യുന്നത്. അപ്പോൾ അമ്മിയും സാറിന്റെ വേലക്കാരി തന്നെയാണ്.
പിന്നെ നീ നിന്റെ കൂട്ടുകാരിയുടെ വീട്ടിൽ പോയി ഇരുന്നാൽ നിനക്ക് ഇതൊക്കെ ഉണ്ടാക്കാൻ സമയം കിട്ടുമോ..? "
"സമയമൊക്കെ കിട്ടും. പക്ഷെ
💬 Comments
View all comments