Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 2 [ഏകൻ]
അമ്മി ഇങ്ങനെ ഒന്ന് ഉണ്ടാക്കുന്നത് എന്നോട് പറഞ്ഞില്ലല്ലോ? പറഞ്ഞിരുന്നെങ്കിൽ ഞാൻ പറഞ്ഞേനേ ഞാൻ ഉണ്ടാക്കിക്കൊള്ളാം എന്ന്.?
"അതിന് ഇനി നീ ഉണ്ടാക്കിക്കോ.
നിന്റെ സാറിന് വേറെ എന്തെങ്കിലും നീ തന്നെ നിനക്ക് ഇഷ്ട്ടം ഉള്ളത് ഉണ്ടാക്കി കൊടുത്തോ.. "
"ആ ഞാൻ കൊടുക്കും.. എനിക്ക് ഇഷ്ട്ടം ഉള്ളത് അല്ല. എന്റെ സാറിന് ഇഷ്ട്ടം ഉള്ളത്.."
"കൊടുത്തോ. എന്ത് വേണമെങ്കിലും ഉണ്ടാക്കി കൊടുത്തോ എനിക്ക് ഒന്നും ഇല്ല. .. "
"സാറിന് എന്റെ തേൻപേട നല്ല ഇഷ്ട്ടം ആയിരിക്കും. ഞാൻ അത് ഉണ്ടാക്കി കൊടുത്തോളാം "
"ആ നീ നിന്റെ തേൻപേട സാറിന് കൊടുത്തോ. അതിന് എനിക്ക് എന്താ.? ഇപ്പോൾ കൂട്ടുകാരിയുടെ വീട്ടിൽ പോയിട്ട് എന്ത് കിട്ടി അത് പറ..?."
ഗൽബി ഒന്ന് പരുങ്ങിയ ശേഷം പറഞ്ഞു.
"അതോ? അത്. ആ.. കിട്ടി. നല്ല പാൽക്കട്ടി കിട്ടി."
"പാൽക്കട്ടിയോ..? എന്നിട്ട് എവിടെ? നിന്റെ കൈയിൽ ഒന്നും കാണുന്നില്ലല്ലോ? "
"അതിന് കിട്ടിയത് മുഴുവൻ ഞാൻ അവിടുന്ന് തന്നെ കഴിച്ചു.. പിന്നെ എങ്ങനെയാ കാണുന്നത്.?"
"നല്ല പാൽക്കട്ടി കിട്ടിയിട്ടും നീ നിന്റെ അമ്മിക്ക് കൊണ്ട് വന്നില്ലല്ലോ..? നീ എന്താ നിന്റെ അമ്മിക്ക് കുറച്ചു കൊണ്ട് വരാഞ്ഞത്? "
"അതിന് എനിക്ക് തന്നെ കുറച്ചേ കിട്ടിയുള്ളൂ. അപ്പോഴാ അതിൽ നിന്ന് അമ്മക്ക് തരുന്നത്."
"അതെന്താ നിനക്ക് കുറച്ചു മാത്രം കിട്ടിയത്. കുറച്ചേ അവർ ഉണ്ടാക്കിയുള്ളൂ..?"
" ആ.. ഓരോ ആവശ്യം അനുസരിച്ചു മാത്രമേ ഉണ്ടാക്കൂ പോലും. പിന്നെ
എനിക്ക് തരുന്നതിന് മുൻപ് അവൾക്ക് വേണ്ടപ്പെട്ട മറ്റൊരു കൂട്ടുകാരി അവിടെ വന്നിരുന്നു പോലും
💬 Comments
View all comments