0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

നീട്ടി. എന്നിട്ട് ഗൽബി പറഞ്ഞു.

"നീ പോയിട്ട് ഇത് ഉടുത്തു വാ. ചേരില്ലെങ്കിൽ വേറെ നോക്കാം. അല്ലെങ്കിൽ പാവാടയും ബ്ലൗസും ഉണ്ട്. അത് നോക്കാം. "

ആതു ആ ചൂരിദാർ വാങ്ങി അവളുടെ റൂമിലേക്ക് നടന്നു. അപ്പോൾ ഗൽബി പറഞ്ഞു.

"ഇവിടെ നിന്ന് മാറ് പെണ്ണേ."

ആതു ചിരിച്ചുകൊണ്ട് അവിടെയുള്ള ബാത്‌റൂമിൽ പോയി.

ഞാൻ ഒരിക്കൽ കൂടെ കുളിച്ചു താഴേക്ക് വന്നപ്പോൾ എല്ലാവരും ഡൈനിങ് മേശയുടെ ചുറ്റും ഇരുന്നിട്ടുണ്ട്.

എന്നെ കണ്ട ഉടനെ ആതു എഴുനേറ്റ് നിന്നു. അവൾ ഒരു ചൂരിദാർ തന്നെയാണ് ഉടുത്തത്..

എന്നെ കണ്ട ഉടനെ ആതു എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു

"എങ്ങനെ ഉണ്ട്? കൊള്ളാവോ..? ഇപ്പോൾ എങ്ങനെ ഉണ്ട് എന്നെ കാണാൻ ഭംഗിയുണ്ടോ..?"

"ഉം കൊള്ളാം നല്ല ഭംഗി ഉണ്ട്. അല്ലെങ്കിലും മോളെ കാണാൻ നല്ല ഭംഗിയാണ്." ഞാൻ പറഞ്ഞു.

അപ്പോഴാണ് ഇന്ദു എന്നെ ശ്രദ്ധിക്കുന്നത്. എന്നെ കണ്ട ഉടനെ അവൾ എഴുന്നേറ്റു. ഞാൻ അവിടെ പോയി ഇരുന്നു. എന്റെ അടുത്ത് തന്നെ ഗൽബിയും ആതുവും ഇരുന്നു. ഇന്ദു എല്ലാവർക്കും ബിരിയാണി വിളമ്പി. എന്നിട്ടും ഇന്ദു ഇരുന്നില്ല.

"ചേച്ചി ഇരിക്ക്. എല്ലാവർക്കും ഒരുമിച്ചു ഇരുന്ന് കഴിക്കാലോ... " ഗൽബി പറഞ്ഞു.

"വേണ്ട. ഞാൻ പിന്നെ ഇരുന്നോളാം." ഇന്ദു പറഞ്ഞു.

"എന്തിന്! ഇവിടെ കസേര ഉണ്ടല്ലോ. അമ്മ ഇരിക്ക്. നമുക്ക് ഒരുമിച്ചു കഴിക്കാം. " എന്റെ എതിർ വശത്തുള്ള കസേരയിൽ നോക്കിയിട്ട് ആതു പറഞ്ഞു.

ഞാൻ ഇന്ദുവിനെ നോക്കി പിന്നെ ആ കസേരയിലും. ഇന്ദു ഒന്നും മിണ്ടാതെ അവിടെ വന്ന് ഇരുന്നു. എല്ലാവരും

💬 Comments

View all comments