0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

ഒരുമിച്ചു ബിരിയാണി കഴിച്ചു.

കഴിച്ചു കഴിഞ്ഞ ശേഷം ഞാൻ ഹാളിലെ സോഫയിൽ പോയി ഇരുന്നു.

കുറച്ചു കഴിഞ്ഞു ആതുവും ഗൽബിയും അവിടെ വന്നു. എന്നിട്ട് ഗൽബി ചോദിച്ചു.

"നമുക്ക് പോകാം സാർ. "

ഞാൻ അകത്തേക്ക് നോക്കി.

"അവർ വരുന്നില്ല പോലും കിച്ചു ഏട്ടാ . ഇവിടെ ഒരുപാട് പണി ഉണ്ടെന്ന്.. " ആതു പറഞ്ഞു.

അപ്പോൾ അവിടെ ഫരിയും ഇന്ദുവും വന്നു.

"എനിക്ക് ഇവിടെ കുറച്ചു പണിയുണ്ട്. അതാ ഞാൻ വരുന്നില്ല എന്ന് പറഞ്ഞത്.. " ഇന്ദു പറഞ്ഞു. ഞാൻ ഫരിയെ നോക്കി.

"അത് സാർ ഇന്ദു വരുന്നില്ല എന്ന് പറഞ്ഞത് കൊണ്ട്. ഇന്ദുവിനു ഒരു സഹായത്തിനു ഞാൻ ഇവിടെ നിൽക്കാം എന്ന്...." ഫരി പറഞ്ഞു.

ഞാൻ എഴുനേറ്റ് പുറത്തേക്ക് നടന്നു.

"എന്റെ അമ്മേ. കിച്ചു ഏട്ടന്റെ കൂടെ ഒരു യാത്ര. അത് അമ്മയും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ..? അമ്മയും വല്യമ്മയും എപ്പോഴും കിച്ചു ഏട്ടനെ കുറച്ചു പറയാറുള്ളതല്ലേ...? എന്നിട്ട് ഇപ്പോൾ കിച്ചു ഏട്ടന്റെ കൂടെ ഒരു യാത്രക്ക് അവസരം കിട്ടിയിട്ട് വേണ്ടെന്ന് പറയുന്നോ..? അമ്മയ്ക്ക് കിച്ചു ഏട്ടനോട് ഒരു സ്നേഹവും ഇല്ല. അമ്മ വെറുതെ പറയുന്നതാ. കിച്ചു ഏട്ടനോട്‌ അമ്മയ്ക്ക് ഒരുപാട് സ്നേഹം ആണെന്ന്. ഒന്നും ഇല്ല. അമ്മക്ക് കിച്ചു ഏട്ടനോട് സ്നേഹം ഉണ്ടെങ്കിൽ അമ്മ വരും.. അമ്മ വരുന്നുണ്ടെങ്കിൽ വാ ഞങ്ങൾ പോകുവാ . " അങ്ങനെ പറഞ്ഞിട്ട് ആതു ഗൽബിയുടെ കൂടെ പുറത്തേക്ക് നടന്നു.

കുറച്ചു സമയത്തിനുള്ളിൽ ഇന്ദുവും ഫരിയും വന്ന് കാറിൽ കയറി. ആതു ആണ് മുന്നിൽ കയറിയത്. കാർ ഒരു തുണിക്കടയുടെ

💬 Comments

View all comments