Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]
മുന്നിൽ പോയി നിർത്തി. ഓണം ആയത് കൊണ്ട് നല്ല തിരക്ക് ഉണ്ടായിരുന്നു.
ആതു എന്റെ കൈ പിടിച്ചു നടന്നു. ഗൽബിയെ ഞാൻ കൂടെ തന്നെ കൂട്ടി. അവിടെ നിന്ന് ആതുവിന് ഒരു പട്ട് പാവാടയും ബ്ലൗസും എടുത്തു. ആതു ഇടയ്ക്ക് ഗൽബിയെ നോക്കും. പിന്നെ ആതുവിന് ഒരു കസവു സാരിയും ഒരു ചൂരിദാർ കൂടെ വാങ്ങി. ഗൽബിക്കും ഫരിക്കും ഇന്ദുവിനും കൂടെ ഓരോ കസവു സാരി കൂടെ വാങ്ങി. ഇന്ദുവിന്റെ കണ്ണ് നിറഞ്ഞു.
ഗൽബിയും ആതുവും കൂടെയാണ് ഡ്രെസ്സ് സെലക്ട് ചെയ്തത്. ഇന്ദുവിനുള്ള സാരി ഓരോന്ന് എടുത്തു ഗൽബിയും ആതുവും ഇന്ദുവിന്റെ മേലെ വെച്ച് നോക്കും. എന്നിട്ട് എന്നോടും ചോദിക്കും. അങ്ങനെ കുറേ സമയം അവിടെ കളഞ്ഞു.
അതിനിടയിൽ ഇന്ദുവിന്റെ ഫോണിൽ ആരോ വിളിച്ചു. ചേച്ചി ആയിരിക്കും. വേറെ ആര് വിളിക്കാൻ.
അപ്പോഴെല്ലാം "പിന്നെ വിളിക്കാം " എന്ന് പറഞ്ഞു ഇന്ദു ഫോൺ കട്ട് ചെയ്തു.
ചേച്ചിക്കും മക്കൾക്കും നേരത്തെ ഡ്രെസ്സ് വാങ്ങി വെച്ചത് കൊണ്ട് വേറെ ഡ്രസ്സ് എടുത്തില്ല. ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. ആതുവും ഗൽബിയും മുന്നിൽ നടന്നു. ആതു ചെന്ന് കാറിന്റെ മുന്നിൽ കയറാൻ ശ്രമിച്ചപ്പോൾ ഗൽബി പറഞ്ഞു.
"ആതുവിന്റെ അമ്മ മുന്നിൽ ഇരുന്നോട്ടെ. അവർ തമ്മിൽ ഉള്ള പിണക്കം മാറണം എന്ന് ആതുവിന് ആഗ്രഹം ഇല്ലേ..? അതുകൊണ്ട് ഇന്ദു ചേച്ചി മുന്നിൽ കയറട്ടെ. "
അത് കേട്ട് ചിരിച്ചുകൊണ്ട് ആതു പിന്നിൽ കയറി. കൂടെ ഗൽബിയും. ഇന്ദു വന്ന് പിന്നിൽ കയറാൻ നോക്കിയപ്പോൾ ഗൽബി പറഞ്ഞു.
" ഇന്ദു ചേച്ചി മുന്നിൽ
💬 Comments
View all comments