0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 1 [Eros - God of Lust]

Author : Erosgol Read All Parts 69.2K

അപ്പോയിന്റ്മെന്റ് എടുക്കാൻ വിളിച്ചാല്‍ പോലും രണ്ടും മൂന്നും ദിവസത്തേയ്ക്ക് കാത്തിരിക്കേണ്ടി വരുന്നുവെന്നാണ് പലരുടെയും പരാതി. ഇത്രക്ക് പ്രശസ്തമായ മസാജ് സെന്റര്‍ ഉണ്ടായിട്ടും കൂടി സ്റ്റാഫ്സിനെ എന്തുകൊണ്ട്‌ കൂട്ടുന്നില്ലെന്ന് പലരും എന്നോട് ചോദിക്കുന്നു.” ആന്റി വ്യക്തമാക്കി.

ആന്റി പറഞ്ഞത് പോലെ ഈ കാര്യങ്ങളൊക്കെ എനിക്കും അറിയാമായിരുന്നു. പക്ഷേ എല്ലാം നോക്കി നടത്തുന്നത്‌ കൊണ്ട്‌ അതിന്റേതായ തിരക്കിൽ പെട്ടുപോയി പല കാര്യങ്ങളും ഞാൻ ശ്രദ്ധിക്കാതെ വിട്ടുപോകുന്നു എന്നതാണ് ഒരു കാരണം. പിന്നെ, ഇപ്പൊ കിട്ടുന്നത് തന്നെ മതി എന്നത് കൊണ്ടുമാണ് ഞാൻ അത്ര കാര്യമാക്കാതെ വിട്ടത് എന്നത് രണ്ടാമത്തെ കാരണം.

ഇപ്പോള്‍തന്നെ ദിവസവും നല്ല ലാഭമാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. പിന്നെ യോഗ സെന്ററിൽ നിന്നും കിട്ടുന്ന മാസ ലാഭം വേറെയും. അതുകൂടാതെ കളരി ക്ലാസ്, ആയുർവേദത്തിൽ നിന്നും കിട്ടുന്നത്, ഇടക്കിടക്ക് ഞാൻ തറവാട് വൈദ്യശാലയിൽ ചെന്ന് സഹായിക്കുമ്പോ കിട്ടുന്ന ശമ്പളം, ഔഷധങ്ങൾ ഉണ്ടാക്കി കൊടുക്കുന്ന ലാഭം… അങ്ങനെ എല്ലാം കൊണ്ടും എനിക്ക് പല വഴികളില്‍ നിന്നും കിട്ടുന്നത് തന്നെ മതിയായ പോലെയാണ് ഇതുവരെ തോന്നിയിരുന്നത്.

“ജിനു, ബിസിനസ്സ് ചെയ്യുമ്പോ ഇത്രമാത്രം മതിയെന്ന് വിചാരിച്ച് ബിസിനസ്സ് നടത്തരുത്. നിനക്ക് നിന്നു തിരിയാന്‍ സമയമില്ലെന്ന് എനിക്കുമറിയാം, പക്ഷേ ബിസിനസ്സിൽ മടിക്കാതെ മാക്സിമം വലിയതായി തന്നെ നടത്തിക്കൊണ്ട് പോകാൻ ചിന്തിക്കണം. അതാണ് നല്ല ബിസിനസ്സ്.” എന്റെ മനസ്സ് വായിച്ചത് പോലെ ആന്റി ഉപദേശിച്ചു. “കൂടാതെ, നിന്റെ പല സ്ഥാപനങ്ങളിലും ബിസിനസ്സ് വര്‍ദ്ധിക്കുമ്പോ  ബുദ്ധിമുട്ട് അനുഭവിക്കുന്ന കുറെ ആളുകള്‍ക്ക് ജോലി കിട്ടുമെന്നും ഓര്‍ക്കുക. മുന്‍പ് ഞാൻ ഒരുപാട്‌ കഷ്ടപ്പെടിരുന്നു, എന്റെ പ്രശ്നങ്ങൾ ഒരിക്കലും മാറില്ലെന്നാണ് ഞാൻ

💬 Comments

View all comments