0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]

Author : Erosgol Read All Parts 78.4K

കൂടുതൽ വ്യക്തമായി ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷേ ഞാൻ എത്രയൊക്കെ ശ്രമിച്ചിട്ടും അയാള്‍ ആ കാര്യങ്ങളെ കുറിച്ച് കൂടുതലൊന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല.

ഒടുവില്‍ ടീച്ചറും മിസ്സും മിൺമിണിയും കൂടി ഞങ്ങളുടെ അടുത്തേക്ക് തിരികെ വന്നപ്പോ ഞാൻ ആ പ്രശ്നം വിട്ടുകളഞ്ഞു.

“ശെരി മാമാ, ഓക്കെ മോളൂ, ഞങ്ങൾ പോയിട്ട് വരാം.” ഞാൻ അവരോട് യാത്ര പറഞ്ഞു. എന്നിട്ട് എന്റെ വണ്ടിയില്‍ സാധനങ്ങള്‍ എല്ലാം എടുത്ത് വച്ചിട്ട് മാറി നില്‍ക്കുന്ന ആ പയ്യന്മാരെ നോക്കി ഞാൻ വീണ്ടും കൈ കാണിച്ചിട്ട് ഹൃദയത്തിൽ തട്ടി. അവരും തിരികെ അതുപോലെ ചെയ്തു.

ഞാൻ മൂപ്പനോട് സോളമന്‍ ചേട്ടന്റെ ആവശ്യം അറിയിച്ചു. അപ്പൊ സോളമന്‍ ചേട്ടൻ പുള്ളിയുടെ ഷിഫ്റ്റ്‌ കഴിഞ്ഞ് പോകുന്നതിന് മുമ്പ്‌ കാട്ടുതേൻ എത്തിച്ചു കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്യാമെന്ന് മൂപ്പൻ വാക്ക് തന്നു.

“പിന്നേ, ദാ ആ മൂന്ന്‌ പെട്ടി ശര്‍ക്കര സെർനുവിനുള്ളതാണ്.” ഞാൻ മൂപ്പനോട് പറഞ്ഞു. മൂപ്പൻ പുഞ്ചിരിച്ച് തലയാട്ടി.

ഒടുവില്‍, എന്നെപോലെ ടീച്ചറും മിസ്സും അവരോടൊക്കെ യാത്ര പറഞ്ഞു. അന്നേരം സെർനു ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് എന്നെയും മിസ്സിനേയും ടീച്ചറെയും തലയില്‍ തൊട്ട് അനുഗ്രഹിച്ചു. എന്നിട്ട് പതിവ് പോലെ എന്റെ മൂക്കും ചെവിയും പിടിച്ചു വലിച്ചു. അപ്പൊ മൂപ്പൻ ഒഴികെ എല്ലാവരും പൊട്ടിച്ചിരിച്ചു. മിൺമിണി പിന്നെയും എന്നെ കെട്ടിപിടിച്ച് കവിളിൽ ഉമ്മ തന്നു കൊണ്ട് യാത്ര പറഞ്ഞു.

അങ്ങനെ ഞാനും ഗോള്‍ഡ മിസ്സും നിത്യ ടീച്ചറും വണ്ടിയില്‍ കേറി വീട്ടിലേക്ക് യാത്രയായി.

*********************

“ഹ്മ്, ശെരിക്കും ഒരു അല്‍ഭുത ലോകത്ത് പോയിട്ട് വന്നപോലെ എനിക്ക് തോന്നുന്നു…!!” മുന്നില്‍ ഇരുന്നുകൊണ്ട്

💬 Comments

View all comments