Chapter Title : മസാജ് തെറാപ്പിസ്റ്റ് 4 [Eros – God of Lust]
3,4 ദിവസം കൂടി അവിടെ റസ്റ്റ് എടുത്തിട്ട് മാത്രം ആ യാത്ര ചെയ്താൽ മതി.” ജെസ്സി ഉപദേശിച്ചു.
“ശെരിക്കും ഞാൻ ഓക്കെയാണ് മോളെ. പിന്നെ ഞങ്ങൾ രണ്ട് ദിവസത്തെ ടൂർ പോകാൻ തീരുമാനിച്ചു. ഇന്നു രാത്രി സ്റ്റാര്‍ട്ട് ചെയ്യും. മൂന്നാർ, ഊട്ടി, കൊടൈക്കാനൽ ഒക്കെ കറങ്ങി വരാന പ്ലാൻ.”
“എന്റെ അച്ചാചാ, ഈ വേദനയൊക്കെ വച്ചിട്ട് ഈ ടൂർ വേണോ..?” ജെസ്സി പെട്ടന്ന് വിഷമിച്ച് പിണങ്ങി ചോദിച്ചു.
“വേദനയൊക്കെ ശെരിക്കും മാറി മോളെ. ഇപ്പൊ എനിക്ക് പ്രശ്നമില്ല.”
“ശെരിക്കും മാറിയോ? സത്യം പറ അച്ചാച്ച..!”
“സത്യം, ഏറെകുറെ മാറി.”
“എന്ന സാരല്ല. അച്ചാച്ചൻ പൊയ്ക്കോ.” ജെസ്സി സമ്മതിച്ചു. “പിന്നേ അവരും പാവമല്ലേ അച്ചാച്ച. അവരുടെ ഫാമിലിയൊക്കെ കളഞ്ഞിട്ട്, അധികം ഫ്രണ്ട്സ് ഇല്ലാതെ, എൻജോയ്മെന്റ് ഇല്ലാതെ, ഓൾമോസ്റ്റ് ഒറ്റപ്പെട്ട ജീവിതമല്ലേ അവർ രണ്ടുപേരും ജീവിക്കുന്നേ..! ഇങ്ങനെ ജീവിച്ചാ മനസ്സ് പോലും മുരടിച്ചു പോകും. അതുകൊണ്ട് ഇതുപോലെ സമയം കിട്ടുമ്പോ അച്ചാച്ചൻ അവരെ ന്യൂ പ്ലേസിലൊക്കെ ടൂർ കൊണ്ടു പോണേ.” ജെസ്സി സങ്കടപ്പെട്ട് പറഞ്ഞു.
അവൾ സങ്കടം പറയുന്നത് കൊണ്ട് അവളുടെ ശബ്ദം നല്ലതുപോലെ താഴ്ന്നു പോയിരുന്നു. അതുകൊണ്ട് ഞാൻ മൊബൈൽ എന്റെ ചെവിക്ക് അടുത്തായിട്ടാണ് പിടിച്ചത്.
“കൊണ്ടുപോകാം മോളെ.” ഞാനും സമ്മതിച്ചു.
“അച്ചാച്ച….!!” പെട്ടന്ന് എന്തോ മനസ്സിലാക്കിയ പോലെ ജെസ്സി ധൃതിയില്‍ ഉറക്കെ വിളിച്ചുകൂവി.
“യോ… എന്റെ അടുത്ത ചെവിയും പൊട്ടി.” പെട്ടന്ന് മൊബൈൽ നീക്കി പിടിച്ചിട്ട് എന്റെ രണ്ടാമത്തെ ചെവിയും ഞാൻ തടവി.
“ചെവി പൊട്ടിയത് അവിടെ നിക്കട്ടെ, ആദ്യം ഞാൻ ചോദിക്കുന്നതിന് സത്യം മാത്രമെ പറയാവു.”
💬 Comments
View all comments