Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
പറഞ്ഞിട്ട് അയാള്‍ കട്ടാക്കി.
“അയ്യോ.. സാർ… ദയവായി എന്നെ ആ കമ്മിഷണർക്ക് കാണിച്ചു കൊടുക്കല്ലേ. ഇനി ഞാൻ ഇങ്ങനെ തെറ്റൊന്നും ചെയ്യൂല്ലാ.” ധ്വനിയുടെ മാമൻ കുഞ്ഞുങ്ങളെ പോലെ അലറി കരഞ്ഞു. എന്നിട്ട് വേഗം കസേരയില്‍ നിന്നും താഴേക്ക് ഊർന്നിറങ്ങി എന്റെ കാലിൽ പിടിച്ചുകൊണ്ട് കരച്ചില്‍ തുടർന്നു.
ഞാൻ വെപ്രാളം പിടിച്ച് വേഗം പുറകോട്ട് മാറി. ധ്വനി അന്തംവിട്ട് നിന്ന് അവളുടെ മാമനെ നോക്കി.
“എന്നോട് ക്ഷമ ചോദിച്ചിട്ട് കാര്യമില്ല. ഇത്രയും കാലം നിങ്ങൾ ദ്രോഹിച്ച ധ്വനിയോടാണ് ക്ഷമ ചോദിക്കേണ്ടത്. അവൾ ക്ഷമിച്ചില്ലെങ്കിൽ നിങ്ങളുടെ കാര്യം പോക്കാണ്. നിങ്ങളെ ഞാൻ തെളിവുകൾ സഹിതം ആ കമ്മിഷണര്‍ക്ക് മുന്നില്‍ എത്തിച്ച് കൊടുക്കും. അതോടെ നിങ്ങടെ കാര്യം തീരും.” ഞാൻ അയാളെ പേടിപ്പിച്ചു.
“അയ്യോ…. പൊന്ന് മോളെ…. ഞാൻ അറിയാതെ ചെയ്തു പോയതാണേ… ഇനി ഒരിക്കലും ഞാൻ തെറ്റ് ചെയ്യില്ലാ…. സത്യം, സത്യം. എന്നെ രക്ഷിക്കണം…. ആ കമ്മിഷണറോട് ഒന്നും പറയല്ലേ മോളെ….! നിന്റെ കൂട്ടുകാരാനോട് എന്നെ രക്ഷിക്കാൻ പറ മോളെ..! അയാള്‍ എന്നെ കൊന്നു കാളയും മോളെ….!!” അയാള്‍ ചാടി ഉരുണ്ട് ധ്വനിയുടെ കാലിൽ കെട്ടിപിടിച്ചു കൊണ്ട് അലറിയലറി കരഞ്ഞു.
“അയ്യോ എന്താ മാമാ ഇത്…. എണീക്ക് മാമാ… ഞാൻ അങ്ങനെ—”
പെട്ടന്ന് താക്കീത് ചെയ്യും പോലെ ഞാൻ അവളെ തുറിച്ച് നോക്കിയതും ധ്വനി പെട്ടന്ന് വായടച്ചു. എന്നിട്ട് കാര്യം മനസ്സിലാക്കി അവള്‍ ഒന്ന് തലയാട്ടി.
“മാമനോട് ഞാൻ ക്ഷണിക്കാം. പക്ഷേ ആ മുദ്ര പത്രമൊക്കൈ എന്റെ മുന്നിലിട്ട് കത്തിച്ചു കളയണം.”
“ഞാൻ ചെയ്യാം മോളെ. ഇപ്പൊ തന്നെ ഞാൻ
💬 Comments
View all comments