Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
ധൈര്യം അയാള്‍ക്കില്ലായിരുന്നു.
അയാള്‍ ഒന്നും മിണ്ടാതെ പോയി റൂമിൽ ഉണ്ടായിരുന്ന സ്റ്റൗ കത്തിച്ചു. എന്നിട്ട് അയാള്‍ കൊണ്ടുവന്ന മുദ്ര പത്രങ്ങളും, പിന്നെ വേറെ എന്തൊക്കെയോ പേപ്പറും, ഫയലുകളും എല്ലാം ആ ടേബിളിന് മുകളില്‍ വച്ചശേഷം അതിൽ നിന്നും ഓരോന്നായി എടുത്ത് ധ്വനിയുടെ കൈയിൽ കൊടുത്തിട്ട് അത് എന്താണെന്നുള്ളതിന്റെ വിശദീകരണം കൊടുത്തു. ധ്വനി സമയമെടുത്ത് തന്നെ അതൊക്കെ നന്നായി പരിശോധിച്ച ശേഷം അതൊക്കെ ഓരോന്നായി കത്തിച്ചു കളയാന്‍ തുടങ്ങി.
എല്ലാം കത്തിച്ചു കളഞ്ഞ ശേഷം അവർ രണ്ടുപേരും എന്റെ മുഖത്തേക്ക് നോക്കി. ധ്വനി സന്തോഷത്തോടേയും.. അവളുടെ മാമൻ പേടിച്ച് വിറച്ചു കൊണ്ടും.
കാര്യങ്ങൾ എല്ലാം ഇത്രയും സിമ്പിളായി സോള്‍വ് ആകുമെന്ന് സത്യത്തിൽ ഞാൻ വിചാരിച്ചതല്ല. എന്തായാലും ഇത്ര ഈസിയായി തീര്‍ന്നത് കൊണ്ട് എനിക്ക് സമാധാനം കിട്ടിയായിരുന്നു.
“ശെരി, നിങ്ങൾ പൊയ്ക്കോളു. പക്ഷേ ഇവിടെ സംഭവിച്ചതൊന്നും മറക്കരുത്. അറിയാതെ പോലും നിങ്ങൾ എന്തെങ്കിലും പെണ്ണിനോട് ചെറിയ തെറ്റ് ചെയ്തുവെന്ന് ഞാൻ അറിഞ്ഞാൽ —” എന്റെ വിരലുകൾ കൊണ്ട് അയാളെ വെടി വെക്കുന്നത് പോലെ ഞാൻ കാണിച്ചു. അയാളുടെ മുഖം വല്ലാതെ വിളറി പോയി.
“ഇല്ല സാർ, അങ്ങനെ ഒന്നും ഒരിക്കലും സംഭവിക്കില്ല. ഞാൻ ഇനി ഒരു തെറ്റും ചെയ്യില്ല.” അയാള്‍ തൊഴുത് കൊണ്ട് എന്നെയും ധ്വനിയേയും നോക്കി പറഞ്ഞു. എന്നിട്ട് ഇവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് വിചാരിച്ച് വേഗം റൂമിൽ നിന്നും അയാള്‍ പുറത്തേക്ക് പാഞ്ഞു.
അങ്ങനെ ധ്വനിയുടെ ഇവിടത്തെ എല്ലാ പ്രശ്നങ്ങളും തീര്‍ത്ത് അവളെയും എന്റെ കൂടെ കൂട്ടി ഉച്ചക്ക് ഒരു മണിയോടെ ഒരു ഹോട്ടലിൽ കേറി ഫുഡ്ഡും
💬 Comments
View all comments