0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 63.3K

എന്നെ നോക്കി.

“എന്താ, താൽപര്യമില്ലേ..?” ഞാൻ നിരാശ അഭിനയിച്ച് ചോദിച്ചു.

“താൽപര്യമുണ്ട്.” അവൾ വെപ്രാളത്തിൽ പറഞ്ഞു. “പക്ഷേ —”

“ഫീസും കാര്യങ്ങളും ഞാൻ നോക്കിക്കോളാം. നിന്റെ സകല ചിലവുകളും ഞാൻ വഹിച്ചോളാം.”

“ആയോ ജിനു, അത്—”

“ധ്വനി, നീ വെറുതെ എല്ലാത്തിനും ഇങ്ങനെ തടസ്സം നില്‍ക്കരുത്. നിനക്ക് വേണ്ടതൊക്കെയാണ് ഞാൻ ചെയ്യുന്നത്, അല്ലാതെ അനാവശ്യമായി ഒന്നും ഞാൻ ചെയ്യുന്നില്ല. കാശിന്റെ കാര്യമൊന്നും വിചാരിച്ച് നീ പേടിക്കേണ്ട. ഞാൻ നോക്കിക്കോളാം. നിനക്ക് പഠിക്കാൻ താൽപര്യം ഉണ്ടോ ഇല്ലയോന്ന് മാത്രം പറ..?” അല്‍പ്പം ദേഷ്യത്തില്‍ തന്നെ ഞാൻ അവളോട് സംസാരിച്ചു.

“ഞാൻ പഠിക്കാം.” ഞാൻ ദേഷ്യപ്പെട്ടതിൽ അവള്‍ക്ക് പെട്ടെന്ന് സങ്കടം വന്നെങ്കിലും ധ്വനി തിടുക്കത്തിൽ മറുപടി പറഞ്ഞു.

“ഹ്മ്, നല്ലത്.” ഞാൻ ദേഷ്യ ഭാവം മാറ്റി പുഞ്ചിരിച്ചു.

“ജിനു, നീയും മൂന്ന്‌ വര്‍ഷം പഠിച്ചതല്ലേ, കംപ്ലീറ്റ് ചെയ്യാൻ നിനക്ക് താൽപര്യം ഉണ്ടെന്നല്ലേ പറഞ്ഞത്. അപ്പൊ എങ്ങനെയെങ്കിലും നീ സമയം കണ്ടെത്ത് ജിനു, നമുക്ക് ഒരുമിച്ച് പഠിച്ച് കംപ്ലീറ്റ് ചെയ്യാം.” അവള്‍ പറഞ്ഞു.

“ഇല്ല, ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് സമയം കിട്ടില്ല.” ഞാൻ തലയാട്ടി പറഞ്ഞു.

“ഓക്കെ..,” നിരാശയിൽ അവൾ പറഞ്ഞു. “ഞാൻ പഠിച്ചു കഴിഞ്ഞാല്‍ ഉടനെ എനിക്ക് കേരളത്തിൽ തന്നെ എവിടെയെങ്കിലും ജോലി കിട്ടുമോ…?” അവള്‍ ആകാംഷയോടെ എന്നെ നോക്കി.

“ജോലിയൊക്കെ കിട്ടും. പക്ഷേ നിന്നെ എങ്ങോട്ടെങ്കിലും ജോലിക്ക് വിടാനല്ല എന്റെ പ്ലാൻ.”

“ആണോ..? അപ്പൊ എന്താണ് നിന്റെ പ്ലാൻ..?” ഒന്നും മനസ്സിലാവാതെ അവള്‍ ചോദിച്ചു.

“PT (ഫിസിയോതെറപ്പി) ബിസിനസ്സ് തുടങ്ങാനുള്ള തയാറെടുപ്പുകൾ ഉടനെ ഞാൻ തുടങ്ങാൻ പോകുകയാണ്. പണ്ട്

💬 Comments

View all comments