0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 63.3K

അവളെ ഉപദേശിച്ചു.

“ഇല്ല ജിനു, ചാടിക്കേറി എടുത്ത തീരുമാനം ഒന്നുമല്ല. നീ എന്നെ രക്ഷിക്കും മുമ്പ്‌ തന്നെ, കഴിഞ്ഞ രാത്രി ആദ്യമായി നമ്മൾ ഒരുപാട്‌ കാര്യങ്ങൾ പങ്കുവച്ച സമയം തന്നെ നിന്നോട് ഒരു വിശ്വാസവും ഇഷ്ട്ടമൊക്കെ തോന്നാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ രാത്രി എന്നെ ഒറ്റക്ക് കിട്ടിയിട്ടും നീ കാണിച്ച മാന്യത, നീ എന്നോട് കാണിച്ച ബഹുമാനം, നിന്റെ മാന്യമായ സംസാരവും പെരുമാറ്റവും, കോടികൾ വിലമതിപ്പുള്ള സാധനങ്ങൾ അടങ്ങിയ നിന്റെ വണ്ടിയെ ഏല്‍പ്പിക്കാൻ പോലും എന്റെ മേല്‍ നിനക്കുണ്ടായ ആ വിശ്വാസവും, എന്നെ വിശ്വസിച്ച് ധൈര്യമായി പറഞ്ഞ കാര്യങ്ങളും എല്ലാം എന്നെ വല്ലാതെ നിന്നിലേക്ക് അടുപ്പിച്ച് കഴിഞ്ഞിരുന്നു.

പിന്നേ, എന്റെ പ്രശ്നങ്ങൾ പറയാൻ നിന്നെ എന്റെ റൂമിലേക്ക് വരാൻ പറഞ്ഞപ്പോ വെറുതെ എന്റെ പ്രശ്നം ഏറ്റെടുക്കാതെ വേണമെങ്കിൽ നിനക്ക് ഒഴിഞ്ഞ് മാറാമായിരുന്നു.. പക്ഷേ എന്റെ എന്ത് പ്രശ്നത്തിലും കൂടെ നിന്ന് സഹായിക്കാമെന്ന് നീ ഉടനെ ഏറ്റു. ശേഷം എന്റെ റൂമിൽ വന്നിട്ട് എന്റെ പ്രശ്നങ്ങൾ എല്ലാം കേട്ടു. നി പിന്മാറും എന്നാണ് ഞാൻ വിചാരിച്ചത്, പക്ഷേ നീ പറഞ്ഞത് പോലെ നീ എന്റെ കൂടെ തന്നെ നിന്നു, എന്റെ പ്രശ്നങ്ങൾ എല്ലാം നിസാരമായി ഒതുക്കി തീര്‍ത്ത് എന്നെ രക്ഷിച്ച് എന്നെ സ്വതന്ത്രമാക്കി. ഇനി ഒരിക്കലും എന്റെ മാമനെ എനിക്ക് ഭയക്കേണ്ട ആവശ്യമില്ലാതാക്കി തന്നു. ഇത്രയുമൊക്കെ ചെയ്തു തന്നെപ്പോ തന്നെ നിന്നോടുള്ള എന്റെ ഇഷ്ട്ടവും ബഹുമാനവും ആയിരം മടങ്ങ് കൂടിയിരുന്നു. പോരാത്തതിന് എന്റെ പഠിപ്പ്, നിന്റെ ബിസിനെസ്സ് നടത്തിപ്പ്, നിന്റെ വീട്ടില്‍ താമസിക്കാനുള്ള സൗകര്യം.. എന്തൊക്കെയാണ് നീ എനിക്ക് ചെയ്തു

💬 Comments

View all comments