Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
ഉറങ്ങിയിട്ട് വെളുപ്പിന് പോയ മതി.” ജെസ്സി വാശിപിടിച്ചു.
“ജെസ്സി മോള് പറഞ്ഞത് തന്നെയ എനിക്കും പറയാനുള്ളത്. നിനക്ക് വെളുപ്പിന് പോകാം, അങ്ങനെ മതി.” അമ്മയും തറപ്പിച്ച് പറഞ്ഞു.
“അമ്മ അത്—”
“വേണ്ട, വേണ്ട, വേണ്ട.. അച്ചാച്ചൻ ഒന്നും പറയണ്ട. ഇപ്പൊ അച്ചാച്ചൻ എങ്ങും പോണില്ല.” ജെസ്സി രണ്ടുകാലും മാറിമാറി നിലത്ത് ചവിട്ടി വാശി പിടിച്ചു. അവളുടെ കുട്ടിത്തം കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്.
“ശെരി, ഓക്കെ. ഞാൻ ഇവിടെ കിടന്നിട്ട് വെളുപ്പിന് പോകാം, മതിയോ..?” ഞാൻ ചെറു ചിരിയോടെ ജെസ്സിയുടെ മൂക്കില്‍ പിടിച്ചു പതിയെ തിരുകി പിടിച്ചിട്ട് പറഞ്ഞു.
ഉടനെ അമ്മക്കും ജെസ്സിക്കും സന്തോഷമായി. ഞങ്ങൾ അര മണിക്കൂര്‍ കൂടി ഹാളില്‍ ഇരുന്ന് സംസാരിച്ചു.
“ശെരി, ശെരി, സമയം ഒരുപാടായി. രണ്ടും പോയി ഉറങ്ങാൻ നോക്ക്.” ഒടുവില്‍ എന്റെ കണ്ണുകളിൽ ഉറക്കവും ക്ഷീണവും കൂടി വരുന്നത് കണ്ടിട്ട് അമ്മ എഴുന്നേറ്റ് നിന്നിട്ട് പറഞ്ഞു. എന്നിട്ട് അമ്മ നടന്ന് അമ്മയുടെ റൂമിലേക്ക് പോയി.
“ഓക്കെ, അച്ചാച്ചൻ റൂമിൽ പൊക്കോ, ഞാൻ പോയി എന്റെ പഴയ റൂമിൽ നിന്ന് അച്ചാച്ചന്റെ വീട്ടിലിടുന്ന ഡ്രെസ്സ് എടുത്തോണ്ട് വരാം.” ജെസ്സി എന്നോട് പറഞ്ഞിട്ട് പോയി.
ഞാൻ നേരെ ജെസ്സിയുടെ റൂമിലേക്ക് പോയി. ശെരിക്കും ഈ റൂം എന്റേതായിരുന്നു. ഞാൻ ഇവിടെ നിന്നും എന്റെ പുതിയ വീട്ടിലേക്ക് മാറിയ ദിവസം തന്നെ ജെസ്സി എന്റെ ഈ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു.
അതിന് കാരണം: ഈ റൂമിൽ ഞാൻ എല്ലാത്തരം ബുക്സുമടങ്ങിയ ഒരു ലൈബ്രറി സെറ്റ് ചെയ്തിരുന്നു…, ഞാൻ സ്വന്തമായി ഉണ്ടാക്കിയ ഒരു ആട്ടുകസേരയും ഉണ്ടായിരുന്നു…,
💬 Comments
View all comments