Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
പുറങ്കൈയിൽ സെർനു വിന്റെ ഒരു ടാറ്റു പച്ചക്കുത്തി തന്നായിരുന്നു. ഔഷധ ഇനത്തില്‍ പെട്ട ഒരു മരത്തിൽ നിന്നും അടർത്തിയെടുത്ത വലിയൊരു മുള്ളും, പിന്നെ ആ മരത്തിൽ നിന്നു തന്നെ കിട്ടുന്ന നെല്ലിക്ക പോലത്തെ പഴങ്ങളുടെ വിത്തുകൾ അരച്ചു പിഴിഞ്ഞെടുത്ത കടും നീല മഷിയും ഉപയോഗിച്ചാണ് മൂപ്പൻ എനിക്ക് പച്ച കുത്തി തന്നത്. എന്റെ പുറങ്കൈയിൽ ഉള്ള സെർനു ആനയുടെ ടാറ്റു കണ്ടാൽ ഞാൻ ആരാണെന്ന് കാടിന്റെ കാവല്‍ക്കാർ പോലും തിരിച്ചറിഞ്ഞ് എന്നെ തടയാറില്ല.
എന്റെ ശേഖരണത്തിനിടയ്ക്ക് ആ രഹസ്യ സ്ഥലങ്ങളിലും ഞാൻ ഒറ്റക്ക് പോയി. അവിടെയുള്ള ആ അരുവികളിൽ നിന്നൊക്കെ ഔഷധ ഗുണങ്ങളുള്ള വെള്ളം വേണ്ടത്ര ഞാൻ ശേഖരിച്ചു. വെള്ളം കൂടാതെ വേറെയും ഒരുപാട് അപൂര്‍ ധാതുപദാര്‍ത്ഥങ്ങളും ഔഷധ ചെടികളും തുടങ്ങി ഒരുപാട് ശേഖരണങ്ങളും നടത്തി.
എന്റെ ചില സ്പെഷ്യൽ നാട്ട് മരുന്നുകള്‍ തയാറാക്കി എടുക്കാൻ ഈ അപൂര്‍വ്വ വെള്ളവും മറ്റ് ചില ധാതുക്കളുടേ പങ്കും വളരെ നിര്‍ണായകമാണ്. ഈ മരുന്നുകള്‍ ഉപയോഗിച്ചാല്‍ : ചില ടൈപ്പ് ക്യാൻസർ കാരണം തുടർച്ചയായി നില്‍ക്കുന്ന കടുത്ത വേദനകളും, പിന്നെ വിട്ടുമാറാത്ത ചില മാരകമായ അസുഖങ്ങള്‍ കാരണം നിത്യമായി നിലനില്‍ക്കുന്ന തീവ്രമായ വേദനകളൊക്കെ രണ്ട് ദിവസത്തേക്ക് പൂര്‍ണമായി ഒഴിഞ്ഞു മാറി നില്‍ക്കും. അതുകൊണ്ട് എന്റെ ആ മരുന്നുകള്‍ക്ക് വില കൂടുതൽ ആണെങ്കിലും ഡിമാന്റും കൂടുതലാണ്. മിസ്സിനോടൂം ടീച്ചറോടും പറഞ്ഞത് പോലെ ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലേക്ക് പോലും എന്റെ സ്വന്തം മരുന്ന് കമ്പനികൾ ഈ മരുന്ന് വകകളെ എക്സ്പോർട്ട് ചെയ്യുന്നുമുണ്ട്.
അങ്ങനെ ഇതുപോലത്തെ ഒരുപാട് ഔഷധ ഗുണങ്ങൾ നിറഞ്ഞ പല
💬 Comments
View all comments