0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 61.8K

വസ്തുക്കളും ഞാൻ പല കാടുകളില്‍ നിന്നൊക്കെ ശേഖരിച്ചു. ഒടുവില്‍ ഞാൻ വിചാരിച്ചതിനേക്കാളും എത്രയോ വേഗത്തിലാണ്  ഞാൻ എന്റെ അവസാനത്തെ സ്റ്റോപ്പായ മധ്യപ്രദേശിൽ, മാർച്ച് 7ന്, എത്തിയത്. അത് എന്നെ ശെരിക്കും ആശ്ചര്യപ്പെടുത്തുകയാണ് ചെയ്തത്.

ആദ്യം ഞാൻ മധ്യപ്രദേശിലുള്ള എന്റെ ലാബും മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. ചില പരീക്ഷണങ്ങളും മറ്റും അവിടെ ഞാൻ നടത്തി. മണിക്കൂറുകൾ അവിടെയൊക്കെ തന്നെ ബിസിയായി പോയി.

രാത്രിക്ക് മുമ്പ്‌ ഞാൻ ചില ഉന്നത ഗവണ്മെന്റ് ഉദ്യോഗസ്ഥരേയും ചില ഉന്നത പോലീസ് മേധാവികളേയും ചെന്ന് കണ്ടായിരുന്നു. അതിൽ ചിലരൊക്കെ എന്റെ സൈലന്റ് പാർട്നർസ് കൂടിയാണ്. അത് കഴിഞ്ഞ് എന്റെ ബിസിനസ്സിന്റെ ലീഗൽ കാര്യങ്ങൾ നോക്കുന്ന എന്റെ ഒരു സുഹൃത്ത് കൂടിയായ ഒരു ലോയറേയും മീറ്റ് ചെയ്ത് ഒരുപാട്‌ കാര്യങ്ങൾ ഡിസ്കസ് ചെയ്യുകയും, ചില ഏര്‍പ്പാടുകളൊക്കെ ചെയ്തതിന് ശേഷവുമാണ് എന്റെ ലാബിലേക്ക് ഞാൻ തിരികെ പോയത്. രാത്രി ഞാൻ അവിടേ തന്നെ കൂടി.

അടുത്ത ദിവസം, 8 ാം തിയതി വെളുപ്പിന്, ഞാൻ കാട്ടിലേക്ക് തിരിച്ചു. ഏറ്റവും വലിയ കാടാണ് അത്. ഒരുപാട്‌ രഹസ്യ പ്രദര്‍ശങ്ങൾ ആ കാട്ടില്‍ ഉണ്ടായിരുന്നു. അത്കൊണ്ട് നാല്‌ ദിവസം ഞാൻ കാട്ടിനകത്ത് എനിക്ക് കഴിയേണ്ടി വന്നു. ഒടുവില്‍ എന്റെ കാര്യങ്ങൾ എല്ലാം കഴിഞ്ഞ് കാട് വിട്ടിറങ്ങിയപ്പോ പാതിരാത്രി ആയിരുന്നു.

തുടർച്ചയായുള്ള യാത്രയും, കഠിനമായ അധ്വാനവും കാട്ടിലൂടേയുള്ള അലച്ചിലും തിരച്ചിലും കാരണമുണ്ടായ ക്ഷീണവും, ഉറക്കക്കുറവും കാരണം ഞാൻ ശെരിക്കും ഒരു ശവത്തെ പോലെയായി പോയെന്ന് തോന്നിപ്പോയി.

ഇനി നല്ലോണം റെസ്റ്റ് എടുത്തിട്ട് നാളെ ഉച്ചക്ക് വീട്ടിലേക്കുള്ള മടക്ക യാത്ര തുടങ്ങാം,

💬 Comments

View all comments