Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
ഉണ്ടായിരുന്ന സാധാരണ പുഞ്ചിരിക്ക് പകരം ഇപ്പൊ നല്ല പ്രകാശപൂർണ്ണമായ ഒരു വലിയ പുഞ്ചിരി തന്നെ വിടര്‍ന്നപ്പോ അവൾ പെട്ടന്ന് ഒരു മാലാഖയായി മാറിയത് പോലെയാണ് എനിക്ക് തോന്നിയത്. അതോടെ എനിക്ക് അവളോടുള്ള അട്രാക്ഷൻ കൂടിക്കൂടി വന്നു. പക്ഷേ മോശമായ ചിന്തകൾ ഒന്നും ഇതുവരെ അവളോട് എനിക്കുണ്ടായതുമില്ല.
“സർ മലയാളിയാണോ…?” ഹിന്ദിയില്‍ തന്നെ അവൾ പെട്ടന്ന് ചോദിച്ചു.
ആണെന്ന് ഞാൻ തലയാട്ടി.
“ഇവിടെ മുറി ഉണ്ട് സർ, പക്ഷേ താഴെ ഒന്നും ഒഴിവില്ല.” അവള്‍ ബോള്‍ഡായി പറഞ്ഞു. “പിന്നേ എത്ര ദിവസത്തേയ്ക്കാണ് റൂം വേണ്ടത്..?” അല്‍പ്പം ഉച്ചാരണ പിശക് ഉണ്ടായിരുന്നെങ്കിലും മലയാളത്തിൽ തന്നെ അവള്‍ എന്നോട് സംസാരിച്ചു.
“മലയാളം എങ്ങനെ അറിയാം..?” അവള്‍ ചെറിയ ഉചാരണ പിശകോടേയാണെങ്കിലും വളരെ ക്യൂട്ടായി മലയാളം സംസാരിക്കുന്നത് കേട്ടപ്പോ ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
ഉടനെ അവളുടെ മുഖം മങ്ങിപ്പോയി. പുഞ്ചിരി പതിയെ ഉരുകി ഒലിച്ചു പോയി. സങ്കടം വന്ന് അവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു പോകുകയും ചെയ്തു. പെട്ടന്നുണ്ടായ ചെറിയൊരു തേങ്ങലിനെ അവള്‍ എങ്ങനെയോ നിയന്ത്രിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ എന്തോ പഴയ ഓര്‍മകളില്‍ വീണത് പോലെ അവള്‍ കണ്ണുകൾ നിറച്ച് നിന്നു.
ഈ വിഷയം അവളെ വേദനിപ്പിക്കുന്നുവെന്ന് മനസ്സിലായപ്പോള്‍ ഞാൻ ഉടനെ കാര്യം മാറ്റി.
“ഓക്കെ, മേഡം. എനിക്ക് ഒരു ദിവസത്തേക്ക് മാത്രം റൂം മതി. നാളെ ഉച്ച കഴിഞ്ഞാവൂം ഞാൻ വെക്കേറ്റ് ചെയ്യുക.”
“ഓക്കെ സർ.” അവൾ പെട്ടന്ന് കണ്ണും മുഖവും തുടച്ചിട്ട് പിന്നെയും പുഞ്ചിരിച്ചു. “പക്ഷേ നാല് തൊട്ട് ആറാം നില വരെയുള്ള കുറച്ച് റൂമുകൾ മാത്രമാണ് ഒഴിഞ്ഞു
💬 Comments
View all comments