0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 62.7K

പെണ്ണിനോട് തര്‍ക്കിക്കാന്‍ തുനിഞ്ഞില്ല.

“ഓക്കെ മേഡം, ഞാൻ സമ്മതിച്ചു. ‘അവൾ’ തന്നെയാണ് കറക്റ്റ്.”

ഞാൻ പെട്ടന്ന് സമ്മതിച്ച് കൊടുത്തത് കണ്ട് അവളുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞു. പക്ഷേ ഉടനെ അവള്‍ക്ക് എന്നോട് കുറച്ചുകൂടി അടുപ്പം തോന്നിയത്‌ പോലെ നല്ല ക്യാഷ്വലായി അവൾ ചിരിച്ചു.

“ഓക്കെ സർ, എന്തിനാ അവളെ ഇങ്ങനെ ചെയ്തു വച്ചിരിക്കുന്നത്..?” അവള്‍ ജിജ്ഞാസയോടെ ചോദിച്ചു. “ഞാൻ ചോദിക്കുന്നത് ബുദ്ധിമുട്ടായി തോന്നിയെങ്കിൽ പറയേണ്ട.” അവള്‍ പെട്ടന്ന് കൂട്ടിച്ചേര്‍ത്തു.

ഞാൻ എന്റെ ബിസിനസ്സ് കാര്യങ്ങളെ കുറിച്ച് അജ്ഞാതരോട് സംസാരിക്കാൻ താല്പര്യം കാണിക്കാത്ത ടൈപ്പാണ്. പക്ഷേ ഇവളെ കണ്ടത് തൊട്ടേ വല്ലാത്തൊരു അടുപ്പവും വിശ്വാസവുമാണ് തോന്നിയത്‌. എന്റെ മനസ്സ് അവളെ എന്റെ ബിസിനസ്സ് ഫാമിലിയിലെ ഒരു അംഗമായി അംഗീകരിച്ചും കഴിഞ്ഞിരുന്നു. അതുപോലെ, ഇവളോട് എന്തും തുറന്ന് സംസാരിക്കാനുള്ള ഒരു ഉള്‍പ്രരണയും മനസ്സിൽ ജനിച്ചു.. അതുകൊണ്ട്‌ അവളോട് ചിലതൊക്കെ പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.

“ബുദ്ധിമുട്ടൊന്നുമില്ല മേഡം. ചുരുക്കി പറഞ്ഞാൽ ഞാൻ ഒരു ബിസിനസ്സ് മാനാണ്.” ഞാൻ അവളോട് പറഞ്ഞു.

“ഓഹോ, അപ്പോ വിശദമായി പറയുകയാണെങ്കിലോ..?” ചെറിയ കുസൃതി ചിരിയോടെ അവള്‍ ചോദിച്ചു.

“വിശദമായി പറയുകയാണെങ്കില്‍, ഞാൻ പല തരത്തിലുള്ള ഒരുപാട്‌ ബിസിനെസ്സുകൾ ചെയ്യുന്നുണ്ട്. അതിൽ നാട്ടു വൈദ്യവും ഒന്നാണ്.”

“ങേ…. ജനങ്ങൾക്ക് വൈദ്യം ചെയ്യുന്നതിനെ ബിസിനസ്സ് എന്ന് പറയാൻ കഴിയുമോ…?” അവള്‍ ആശ്ചര്യത്തോടെ ചോദിച്ചു.

“പ്രതിഫലം വാങ്ങുന്ന എന്തുതന്നെ നമ്മൾ ചെയ്താലും അത് ബിസിനെസ്സ് തന്നെയാണ്, മേഡം.” ഞാൻ പുഞ്ചിരിയോടെ, പക്ഷേ വളരെ വ്യക്തമായി ഞാൻ പറഞ്ഞു. “അതുകൊണ്ട്‌ അതിലൊരു സംശയവും വേണ്ട.”

“അങ്ങനെ ചിന്തക്കുമ്പോ നിങ്ങൾ പറഞ്ഞത്

💬 Comments

View all comments