Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
വന്നെങ്കിലും ചിരിക്കാതെ അഭിമാനത്തോടെ ഞാൻ പറഞ്ഞു. പല ആളുകളും എന്റെ വണ്ടിയെ പലതരം വന്യ മൃഗങ്ങളായിട്ടാണ് ഉപമിച്ച് സംസാരിച്ചിട്ടുള്ളത്. പക്ഷേ കാട്ടാന പോലെയെന്ന് ഈ സുന്ദരി മാത്രമാണ് പറഞ്ഞത്.
“എന്തിനാ ഇങ്ങനെ ആളുകളെ പേടിപെടുത്തുന്ന തരത്തിൽ ആ വണ്ടിയെ മോഡിഫൈ ചെയ്തേക്കുന്നത്..?!” അവളുടെ വിടര്‍ന്ന കണ്ണുകളോടേയുള്ള കോമഡി പോലത്തെ ചോദ്യം കേട്ട് എനിക്ക് ചിരിയടക്കാൻ കഴിയാതെ ഞാൻ ചിരിച്ചുപോയി.
“സോറി മേഡം.. നിങ്ങളെ കളിയാക്കി ചിരിച്ചതല്ല. എന്റെ പാവം വണ്ടിയെ അങ്ങനെയൊക്കെ പറയുന്നത് കേട്ടാണ് ചിരിച്ചു പോയത്..” ഞാൻ പെട്ടന്ന് ക്ഷമ ചോദിച്ചു.
പക്ഷേ അവളും എന്തോ തമാശ കേട്ടപോലെ ആദ്യമായി പൊട്ടിച്ചിരിച്ചു. എന്നിട്ട്, വർഷങ്ങൾക്ക് ശേഷം ആദ്യമായി പൊട്ടിച്ചിരിക്കുന്നത് പോലെ അവൾ ആശ്ചര്യപ്പെട്ട് സ്വന്തം കവിളിൽ ഒന്ന് തടവിയ ശേഷം പൊട്ടിച്ചിരി നിര്‍ത്തുകയും ചെയ്തു. എന്നിട്ട് എന്നോട് കുറച്ച് അടുപ്പം തോന്നിയത് പോലെ അവള്‍ നല്ല റിലാക്സ്ഡായി എന്റെ കണ്ണില്‍ നോക്കി.
“ആ വണ്ടിയെ കാണുമ്പോ പേടി തോന്നുമെക്കിലും അവള്‍ക്ക് ഒരു വൈൽഡ് ഭംഗിയുണ്ട്. എനിക്ക് സത്യത്തിൽ അവളെ ഇഷ്ടായി.” അവള്‍ അഭിപ്രായം പറഞ്ഞു.
“അവളോ..?” ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. അവന്‍ എന്നാണ് ചിലപ്പോഴൊക്കെ ഞാൻ പറയാറുള്ളത്.”
“ഓഹ്, അവൾ എന്നതാണ് ശെരി. എത്ര ഭാരം അവൾ ചുമക്കുന്നു എന്നത് തന്നെയാണ് കാരണം. ഒരു പെണ്ണിന് മാത്രമേ ഒരുപാട് വേദനയും ഭാരവും ചുമക്കാൻ കഴിയൂ.” അവൾ എന്നെ ചലഞ്ച് ചെയ്യുന്നത് പോലെയാണ് വാശിയോടെ പറഞ്ഞത്.
അവൾ സ്വന്തം വേദനയും, മനസ്സിൽ ചുമക്കുന്ന ഭാരത്തേയും മുൻ നിർത്തി സംസാരിക്കുന്നത് പോലെ തോന്നിയത് കൊണ്ട് ഞാൻ ആ പാവം
💬 Comments
View all comments