0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 62.8K

പറഞ്ഞത് പോലെ കാട്ടാന പോലെയാണോ ഇരിക്കുന്നതെന്ന് അറിയാനായി ഞാനും പുറത്തേക്ക്‌ എന്റെ വണ്ടിയെ എത്തിനോക്കി. ശെരിയാണ് എന്റെ മോഡിഫൈ ചെയ്ത വണ്ടിയേ കാണാന്‍ കാട്ടാന പോലെ തന്നെയാണിരുന്നത്.

വലിയ ടയറുകൾ കാരണം വണ്ടിക്ക് നല്ല പൊക്കം ഉണ്ടായിരുന്നു, ടയറുകൾക്കും.. വിന്റ ഷീൽഡിനും.. പിന്നെ വണ്ടിയുടെ ബോഡിക്കുമുള്ള ഗാർഡുകൾ കാരണം വണ്ടിയെ കാണാന്‍ ഒരു സ്ട്രോംഗ്‌ ഹോള്‍ഡ് പോലെയായിരുന്നു, പിന്നെ മിനി ഗ്രീന്‍ ഹൗസ് ബോക്സ് സെറ്റ് ചെയ്യാൻ വേണ്ടിയും മറ്റ് സാധനങ്ങൾ സൂക്ഷിക്കാൻ വേണ്ടിയുള്ള സ്പേസിനായി വണ്ടിക്ക് ഒരു അഡിഷണൽ ഹോളോ ക്യാബിൻ കൂടി ചേര്‍ത്തിരുന്നത് കൊണ്ട്‌ വണ്ടിക്ക് നല്ല നീളവും ഉണ്ടായിരുന്നു. ആ ക്യാബിൻ ഫ്ലോർ തന്നെയാണ് വാട്ടർ ടാങ്ക് സിസ്റ്റം. പിന്നെ മുകളില്‍ സെറ്റ് ചെയ്തിരുന്ന റസ്റ്റ് പ്രൂഫായ വലിയ സ്റ്റീല്‍ സ്റ്റോറേജ് കംപാർട്മെന്റ വണ്ടിയുടെ ഉയരത്തെ പിന്നെയും കൂട്ടുകയാണ് ചെയ്തത്. മൊത്തത്തില്‍ എന്റെ വണ്ടിയെ കാണുമ്പോ എന്തോ ഒരുതരം ഭയത്തേയാണ് മനസ്സിൽ ആദ്യം സൃഷ്ടിക്കുക. പക്ഷേ എന്തൊക്കെയായാലും ഭയങ്കര എടുപ്പും, അവൾ പറഞ്ഞത് പോലെ വന്യമായ ഒരു ഭംഗിയുമൊക്കെ എന്റെ വണ്ടിക്ക് ഉണ്ടായിരുന്നു.

“നിങ്ങൾ ഒരുപാട്‌ ബിസിനസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞത് സത്യം തന്നെയാണോ, അതോ ഇവിടെ വരുന്ന ചിലർ പൊങ്ങച്ചം പറഞ്ഞ്‌ ആളുകളെ വശീകരിക്കാൻ ശ്രമിക്കുന്നത് പോലെ നിങ്ങളും പറഞ്ഞതാണോ..!” എന്നെ സൂക്ഷിച്ചു നോക്കി പഠിച്ച് കൊണ്ട്‌ അവള്‍ ചോദിച്ചു.

“ഹാ, നിങ്ങൾ ആള് കൊള്ളാമല്ലോ..! എല്ലാം മുഖത്ത് നോക്കി ധൈര്യമായി സംസാരിക്കുന്ന ടൈപ്പാണല്ലേ.” ഞാൻ ചിരിച്ചു. “പെട്ടന്നൊന്നും ആരുടെ ചതിയിലും വീണുപോകാത്ത ടൈപ്പ്, ശെരിക്കും ചിലര്‍ക്ക് മാത്രം കിട്ടാറുള്ള സെൻസാണ് നിങ്ങള്‍ക്ക്

💬 Comments

View all comments