0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 62.8K

കിട്ടിയിരിക്കുന്നത്.” ബഹുമാനപൂർവ്വം ഞാൻ പറഞ്ഞു. “പക്ഷേ കാണുന്ന എല്ലാവരെയും സംശയിക്കരുത്, മേഡം. എനിക്ക് ആരോടും എന്നെക്കുറിച്ച് പൊക്കി പറയേണ്ട കാര്യമോ ഞാൻ ആരാണെന്ന് ബോധിപ്പിക്കേണ്ട കാര്യമോ വെറുതെ പെണ്ണുങ്ങളെ വശീകരിക്കേണ്ട ആവശ്യവുമില്ല. അതുകൊണ്ട്‌ കള്ളമല്ല, സത്യം മാത്രമാണ്‌ ഞാൻ നിങ്ങളോട് പറഞ്ഞത്.” അവളുടെ മുഖത്തടിച്ചത് പോലെ വെട്ടിത്തുറന്ന് ആണെങ്കിലും ഒരു പുഞ്ചിരിയോടെ അല്‍പ്പം സൗമ്യമായിട്ടുമാണ് ഞാൻ പറഞ്ഞു.

അപ്പോ അവൾ കുറച്ച് നേരത്തേക്ക് എന്റെ മുഖത്ത് തന്നെ നോക്കി നിന്നു. എന്നിട്ട് എന്റെ വാക്കുകൾ വിശ്വസിക്കുന്നു എന്ന് എന്നെ കാണിക്കുന്നത് പോലെ പുഞ്ചിരിച്ചു.

“ഞാൻ വിശ്വസിക്കുന്നു.” അവള്‍ ഭംഗിയായി മന്ദഹാസം തൂകി. “അപ്പോ ഒരുപാട്‌ പേര്‍ക്ക് നിങ്ങൾ ജോലി കൊടുത്തിട്ടുണ്ടാകുമല്ലോ..?” ഒരു പ്രതീക്ഷയോടേ അവള്‍ ചോദിച്ചു. “എന്തെങ്കിലും ജോലി ഒഴിവ് ഇനിയുമുണ്ടോ..? ഒരാള്‍ക്കെങ്കിലും കൊടുക്കാൻ..!!?”

“മ്മ്, അതേ, ഒരുപാട്‌ പേര്‍ക്ക് ഞാൻ ജോലി കൊടുത്തിട്ടുണ്ട്. പല ബിസിനസ്സുകളിലുമായി ഒരുപാട്‌ സ്റ്റാഫ്സ് എനിക്കുണ്ട്.” ഞാൻ അവളുടെ ആദ്യത്തെ ചോദ്യത്തിന്‌ മറുപടി കൊടുത്തു. “പിന്നേ ഒഴിവുണ്ടോന്ന് എന്തിനാ ചോദിച്ചത്‌, എന്താ, ആർക്കെങ്കിലും എന്തെങ്കിലും ജോലി അത്യാവശ്യമായി വേണോ..?” ഞാൻ തിരക്കി.

പക്ഷേ ഞാൻ സംസാരിച്ചത് കേള്‍ക്കാത്ത പോലെ എന്തോ ആലോചനയിൽ അവള്‍ പരിസരം മറന്ന് നിന്നു. ഞാനും, അവള്‍ എന്താണ് പരിസരം മറന്ന് ഇത്രമാത്രം ചിന്തിക്കുന്നതെന്ന് അറിയാതെ അവളുടെ മുഖത്ത് തന്നെ നോക്കി നിന്നു. അപ്പോഴാണ് അവളുടെ കവിളിലും പൊള്ളിയ പാടുകള്‍ ഞാൻ ശ്രദ്ധിച്ചത്.

പാവം പെണ്ണ്, ആരാണാവോ ഇവളെ ഇങ്ങനെ ഉപദ്രവിച്ചത്. ആ പിശാചിനെ എന്റെ കൈയിൽ കിട്ടിയാല്‍ ഇവള്‍ അനുഭവിച്ച വേദനയുടെ പത്തിരട്ടി ഞാൻ കൊടുത്തിരിക്കും.

ഒടുവില്‍

💬 Comments

View all comments