Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
തൊട്ടടുത്തായി നല്ല വല്ല ഹോട്ടലുമുണ്ടോ, ബ്രേക്ക്ഫാസ്റ്റ് കഴിക്കാനാ. അടുത്തില്ലെങ്കിൽ വേണ്ട, ദൂരെ പോകാനുള്ള മൂഡ് ഒന്നും ഇപ്പൊ എനിക്കില്ല.”
“ഹാ, അതൊന്നും ശെരിയാവില്ല ജിനു. അങ്ങനെ നീ പട്ടിണി ഒന്നും കിടക്കണ്ട.” ഒരു ബെസ്റ്റ് ഫ്രണ്ടിനോട് പോലെ നല്ല അടുപ്പം കാണിച്ച് അവകാശത്തോടേ അവള്‍ പറഞ്ഞു. അത് ശെരിക്കും എനിക്ക് ഇഷ്ട്ടമാവുകയാണ് ചെയ്തത്.
“നിനക്ക് എന്താണ് കഴിക്കാൻ വേണ്ടതെന്ന് മാത്രം പറഞ്ഞാൽ മതി, ലോഡ്ജ് നടത്തുന്നത് കൊണ്ട് ഒരുപാട് ഹോട്ടലുകളുമായി എനിക്ക് നല്ല ബന്ധമുണ്ട്, ഞാൻ പെട്ടന്നു തന്നെ എന്തു ഫുഡ്ഡും അറേഞ്ച് ചെയ്തു തരാം. ഹോം ഡെലിവറി ഉള്ളത് കൊണ്ട് നീ ബുദ്ധിമുട്ടി എങ്ങും പോകേണ്ട കാര്യവുമില്ല.”
“ഓക്കെ. അപ്പൊ കാശ്—”
“ഫുഡ് കൊണ്ടു വരുന്ന ആളുടെ കൈയിൽ തന്നെ കൊടുത്താൽ മതി.” അവള്‍ പറഞ്ഞു.
“എന്നാ ഓക്കെ.” എനിക്ക് ഇഷ്ടപ്പെട്ട ബ്രേക്ക്ഫാസ്റ്റ് ഞാൻ അവളോട് പറഞ്ഞു.
“അര മണിക്കൂര്‍ എടുക്കും കേട്ടോ..?” അവള്‍ അറിയിച്ചു.
“സാരമില്ല. പിന്നെ താങ്ക്സ് ധ്വനി.”
“മ്മ്… ആദ്യം പോയി ഫ്രെഷായി ഡ്രെസ്സ് എടുത്തിട്.” ചിരിച്ചുകൊണ്ട് അവള്‍ കളിയാക്കി.
ഞാനും ഒപ്പം ചിരിച്ചു എന്നിട്ട് ഞാൻ കോൾ കട്ടാക്കി.
ഞാൻ എഴുനേറ്റ് ബാത്റൂമിൽ കേറി പല്ല് തേച്ച് ഫ്രെഷായി വന്നിട്ട് വേറെ ഷഡ്ഡി ഇട്ട ശേഷം ഒരു ജീൻസ് പാന്റും ടീ ഷര്‍ട്ടും എടുത്തിട്ടു.
ശേഷം ഞാൻ ജെസ്സിക് വിളിച്ച് അവളോടും അമ്മയോടും സംസാരിച്ചു. അവരോട് എന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞ ശേഷം ഞാൻ ധ്വനിയേ കുറിച്ചും അവരോട് സംസാരിച്ചു. എന്റെ സംശയങ്ങളും ഊഹാപോഹങ്ങളും ഞാൻ അവരോട് പറഞ്ഞു.
“അച്ചാച്ചാ,
💬 Comments
View all comments